പെസഹാ രഹസ്യത്താല്‍ കൈവന്ന പ്രപഞ്ച പുനരുദ്ധാരണം

പെസഹാക്കാലത്തിലെ പൂജകളില്‍ ഉപയോഗിക്കുന്നത്.

ഞങ്ങള്‍ തന്‍ പെസഹാ കുഞ്ഞാടാമേശുവേ
യാഗമര്‍പ്പിക്കുമീ കാലം തന്നില്‍

അങ്ങേ മഹത്വം പ്രകീര്‍ത്തിപ്പതേറ്റവും
ന്യായവും യുക്തവുമാകുന്നല്ലോ.

ക്രിസ്തുവിലൂടെ നവീനയുഗമൊന്നു
പ്രത്യക്ഷമായി പുലരിപോലെ

അത്യന്ത ദീര്‍ഘമാം പാപയുഗവും പോ-
യസ്തമിച്ചു കൂരിരുട്ടിനൊപ്പം

കേടുറ്റതൊക്കെ പുതുക്കിയെടുക്കാനും
ഏതിനും സംശുദ്ധി നല്‍കുവാനും

ക്രിസ്തുമഹേശ്വരന്‍ സംപൂര്‍ണ്ണി ജീവനെ
മര്‍ത്യര്‍ക്കു നല്‍കിയനുഗ്രഹിച്ചു.

ആകയാല്‍ ദൂതന്‍മാര്‍ ഭദ്രാസനര്‍ ആദി
നാകീയ വൃന്ദങ്ങളൊത്തു ചേര്‍ന്ന്

അങ്ങേ മഹത്വം പ്രകീര്‍ത്തിച്ചു ഞങ്ങളും
ആലപിച്ചീടട്ടെ കീര്‍ത്തനങ്ങള്‍ (2)