പുരോഹിതനും ബലിവസ്തുവുമായ ക്രിസ്തു

പെസഹാക്കാലത്തിലെ പൂജകളില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍ പിതാവേ.

സ്വീയമാം തന്‍മേനി ക്രൂശില്‍ ബലിയാക്കി
പൂര്‍വ്വ ബലിതന്‍ കുറവു നീക്കി

തമ്പുരാനേശു തന്നാത്മഹോമം കൊണ്ടു
സമ്പൂര്‍ണ്ണമാം ബലിയര്‍പ്പിച്ചല്ലോ.

അര്‍പ്പണപീഠമായ് നിത്യപുരോഹിതന്‍
അര്‍പ്പിതമേഷവു മൊപ്പമായി

ആകയാല്‍ ദൂതന്‍മാര്‍ ഭദ്രാസനര്‍ ആദി
നാകീയ വൃന്ദങ്ങളൊത്തുചേര്‍ന്ന്

അങ്ങേ മഹത്വം പ്രകീര്‍ത്തിച്ചു ഞങ്ങളും
ആലപിച്ചീടട്ടെ കീര്‍ത്തനങ്ങള്‍ (2)