സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
ദൈവവചനം മനുഷ്യനായ് തീര്‍ന്നതിന്‍
ദിവ്യരഹസ്യമഗോചരം താന്‍
താവക ദിവ്യ മഹിമാവിന്‍ പൊന്നൊളി
മാനുഷനേത്രങ്ങള്‍ കണ്ടുവല്ലോ
ഇങ്ങനെ ദൈവത്തെ ദൃശ്യമാംരൂപത്തില്‍
എന്നെന്നും കണ്ടറിയുന്ന ഞങ്ങള്‍
ബാഹ്യനേത്രങ്ങള്‍ക്കദൃശ്യമാം വസ്തുവില്‍
സ്‌നേഹത്താലാകൃഷ്ടരായിടട്ടെ

ആകയാലാമോദ വായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ