ആദ്ധ്യാത്മികപാലകന്മാര്
തിരുസഭയില്‍ ആദ്ധ്യാമികപാലകന്മാരുടെ സ്ഥാനം
ആദ്ധ്യാത്മിക പാലകന്മാരുടെ മഹോത്സവങ്ങളിലും തിരുനാളുകളിലും ഉപയോഗിക്കുന്നത്. അനുസ്മരണ പൂജയിലും ഉപയോഗിക്കാം.
സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന് വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ
ഈയജപാലകര് (ന്) തന്നോര്മ്മഘോഷിക്കാന്
നീയരുളുന്നു സഭയ്ക്കു ഭാഗ്യം
പുണ്യ സമ്പത്തില്‍ നിറഞ്ഞു വിളങ്ങുമാ
ധന്യര്‍ (ന്) തന് ജീവിതമാതൃകയാല്‍
ഞങ്ങളെന്നെന്നുമാവിശ്വാസ ചൈതന്യ
മംഗള ദീപ്തിയില്‍ വാഴുവാനായ്
സത്യപ്രകാശപ്രഘോഷണ വാണിയാല്‍
ഉദ്ബുദ്ധരായി ഭവിക്കുവാനും
ഇമ്മഹാ സിദ്ധന്റെ (ര്‍,തന്) പ്രാര്‍ത്ഥനാ സൗഭാഗ്യം
ചെമ്മേ കടാക്ഷിപ്പൂ നിന് സുതരില്
എന്നും പ്രസാദിച്ചനുഗ്രഹസൂനങ്ങള്
അന്യൂനം വര്‍ഷിക്കും സ്വര്‍ഗ്ഗ താതാ
ആകയാലാമോദവായ്പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്മാര്
ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു
ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)
Leave a Reply