മരണത്തിലൂടെ പുതുജീവന്‍

കുരുത്തോല ഞായറാഴ്ച ആലപിക്കേണ്ടത്

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

പാപമില്ലാത്തവനെങ്കിലും തമ്പുരാന്‍
പാപികള്‍ ഞങ്ങള്‍ക്കായ് പീഡയേറ്റു

ദുഷ്ടര്‍തന്‍ ശിക്ഷാവിധിക്കു വിധേയനായി
രക്ഷ ഞങ്ങള്‍ക്കേകി പാപം നീക്കി

തന്‍ മരണം, പുനരുത്ഥാനവുംവഴി
തന്നു ഞങ്ങള്‍ക്കു പുതിയ ജീവന്‍

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)