രക്തസാക്ഷികള്‍
രക്തസാക്ഷിത്വത്തിന്റെ അടയാളവും സാക്ഷ്യവും
രക്തസാക്ഷികളുടെ മഹോത്സവങ്ങളിലും തിരുനാളിലും ഉപയോഗിക്കുന്നത്. അനുസ്മരണ പൂജകളിലും ഉപയോഗിക്കാം.
സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ
ദൈവസുതന്നൊപ്പം ചെന്നിണം ചിന്തിനിന്‍
ദിവ്യമഹത്വം വെളിപ്പെടുത്താന്‍
ഏകി നീ നല്‍വരം നിന്വേദസാക്ഷികള്-
ക്കേതും കുറവെന്യേ സ്വര്‍ഗ്ഗതാതാ
ദുര്ബ്ബലരാകുമീ ഞങ്ങളെത്താവക
കര്മ്മബലത്താല് സുശക്തരാക്കി
സാക്ഷ്യം വഹിക്കുവാന്‍ ബുദ്ധിയും ശക്തിയും
പ്രാപ്തിയുമേകാന് കനിഞ്ഞുവല്ലോ
ആകയാലാമോദവായ്പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്മാര്
ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു
ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)
Leave a Reply