ജനനം: 1962 നവംബര്‍ 8, തിരുവനന്തപുരം. നെടുവക്കോട് കോവിലകത്തെ എസ്. രവിവര്‍മ്മയുടെയും നെടുമ്പുള്ള കോവിലകത്തെ ഡി. ചന്ദ്രികാ വര്‍മ്മയുടെയും മകള്‍. ചെറുപ്പത്തിലെ തന്നെ സംഗീതവും വയലിനും അഭ്യസിച്ചു. 1980 മുതല്‍ 1986 വരെ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്ന് ഗാനഭൂഷണം, ഗാനപ്രവീണ എന്നിവ പാസ്സായി. 1987 മുതല്‍ 1989 വരെ വിമന്‍സ് കോളേജില്‍ നിന്നും പി.ഡി.സി. (മ്യൂസിക് മെയിന്‍) കോഴ്‌സും, ചിത്തിര തിരുനാള്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ രണ്ടു വര്‍ഷം മാവേലിക്കര പ്രഭാകരവര്‍മ്മയുടെ നേതൃത്വത്തില്‍ രാഗം, താനം, പല്ലവി (കര്‍ണ്ണാടക സംഗീതം) കോഴ്‌സും പഠിച്ചു. തരംഗിണി സ്‌കൂളില്‍ നിന്നും കീബോര്‍ഡ് ഗ്രേഡ് കോഴ്‌സും കഴിഞ്ഞു. 1984 മുതല്‍ ഗാനഗന്ധര്‍വ്വന്‍ പത്മഭൂഷണ്‍ ഡോ.കെ.ജെ. യേശുദാസിന്റെ തരംഗിണി സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ വയലിന്‍ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. വിശ്വപ്രകാശ് സെന്‍ട്രല്‍ സ്‌കൂളിലും മ്യൂസിക് ടീച്ചറായിരുന്നു.

കൃതി

'സ്വരരാഗം' (കര്‍ണ്ണാടക സംഗീതപാഠങ്ങള്‍, പ്രഭാത് ബുക്‌സ്, 2008)
അവാര്‍ഡ്: 1987 ല്‍ വയലിനില്‍ യംഗ് ടാലന്റ് പ്രോഗ്രാമില്‍ ക്യാഷ് അവാര്‍ഡ്