ജനനം 1936 ല്‍ മാവേലിക്കരയില്‍. പ്രശസ്ത സാഹിത്യകാരനായിരുന്ന എന്‍.പി. ചെല്ലപ്പന്‍ നായരുടെയും കമലമ്മയുടെയും മകള്‍. തിരുവനന്തപുരം വിമന്‍സ് കോളേജ്, കോട്ടയം മൗണ്ട് കാര്‍മല്‍ ട്രെയിനിംഗ് കോളേജ്, ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഒരു വ്യാഴവട്ടക്കാലം മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂളില്‍ ഭാഷാധ്യാപിക. 1976 മുതല്‍ വനിത പത്രാധിപ സമിതി അംഗം. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതാറുണ്ട്.

കൃതികള്‍
ഉപ്പുശീടൈയും കൊസുവും (സ്മരണകള്‍). കോട്ടയം, കറന്റ് ബുക്‌സ്, 1999
ഐസ്‌ക്രീം' (ബാലസാഹിത്യം)