എന്‍.കെ. ദേശം(എന്‍. കുട്ടികൃഷ്ണപിള്ള)
കവിയും നിരൂപകനുമാണ് എന്‍.കെ. ദേശം എന്ന എന്‍. കുട്ടികൃഷ്ണപിള്ള.
1936 ഒക്ടോബര്‍ 31നു ആലുവയിലെ ദേശം ഗ്രാമത്തിലായിരുന്നു ജനനം. പിതാവ് പടിഞ്ഞാറെ വളപ്പില്‍ പി.കെ. നാരായണ പിള്ളയും മാതാവ് പൂവത്തുംപടവില്‍ കുഞ്ഞുക്കുട്ടിപ്പിള്ളയുമാണ്. മലയാളത്തില്‍ ബി.എ. ബിരുദം നേടി. ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയതിന് കേരള കലാസമിതി സമ്മാനം, കെ.ജി. പരമേശ്വരന്‍പിള്ള സ്വര്‍ണ മെഡല്‍ എന്നിവ ലഭിച്ചു. 1960 മുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ ജോലി. സുവ്യക്തമായ ആശയങ്ങള്‍ ഹൃദായാവര്‍ജകമായി അവതരിപ്പിച്ചിട്ടുള്ള നിരവധി കവിതകള്‍ ദേശത്തിന്റേതായുണ്ട്. പ്രേമകവിതകളും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളും ധാരാളമുണ്ട്. നര്‍മരസവും കാലദേശാവബോധവും ദേശത്തിന്റെ കവിതയുടെ സവിശേഷതകളാണ്.
കൃതികള്‍
അന്തിമലരി
ചൊട്ടയിലെ ശീലം
അമ്പത്തൊന്നക്ഷരാളി
മുദ്ര
അപ്പുപ്പന്താടി
പവിഴമല്ലി
ഉതിര്‍മണികള്‍
കന്യാഹൃദയം
ഗീതാഞ്ജലി (വിവര്‍ത്തനം)
പുരസ്കാരങ്ങള്‍
2009ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്ഡ്്-മുദ്ര എന്ന കൃതിക്ക്
ഓടക്കുഴല്‍ പുരസ്കാരം (മുദ്ര)
Leave a Reply