കേരളത്തിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് എന്‍.പി ചെക്കുട്ടി. തേജസ് ദിനപത്രത്തിന്റെ മുഖ്യ പത്രാധിപര്‍. പുതുശ്ശേരി പാറോന്‍ രാരുക്കുട്ടിയുടെയും തിരുമാലയുടെയും മകനായി 1958 ജൂണ്‍ 10ന് കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ വെണ്ണക്കോടില്‍ ജനിച്ചു. എം.എല്‍.പി.എസ് വെണ്ണക്കോട്, ഗവ. ഹൈസ്‌കൂള്‍ കൊടുവള്ളി, മലബാര്‍ ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. കൊടുവള്ളി ഹൈസ്‌കൂള്‍ സ്പീക്കറായും മലബാര്‍ ക്രിസ്ത്യന്‍ കോളജ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായും എഡിറ്ററായും വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായി. എസ്.എഫ്.ഐ ജില്ലാകമ്മിറ്റിയംഗം(1975-77), സംസ്ഥാന കമ്മിറ്റിയംഗം(78-84), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ജേണലിസം ഗവേണിങ് ബോഡി ചെയര്‍മാന്‍, കാലിക്കറ്റ് പ്രസ്‌ക്ലബ് ചെയര്‍മാന്‍(2000-02) ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.ദേശാഭിമാനി, ഇന്ത്യന്‍ എക്‌സ്പ്രസ്, കൈരളി ടി.വി., മാധ്യമം എന്നീ പത്ര സ്ഥാപനങ്ങളില്‍ ജോലി നോക്കിയിരുന്നു.തേജസ് ദിനപ്പത്രം തുടങ്ങിയതു മുതല്‍ പത്രത്തിന്റെ എക്‌സിക്യൂട്ടിവ് എഡിറ്ററായിരുന്നു.2012 മെയ് മുതല്‍ തേജസിന്റെ മുഖ്യപത്രാധിപരാണ്. ഭാര്യ: രാജലക്ഷ്മി. മക്കള്‍: അമൃത,പ്രഫുല്‍

കൃതികള്‍

    മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ ജീവചരിത്രം(ഇംഗ്ലീഷ് മലയാളം)
    കേരളത്തിന്റെ ആധുനികരണം
    ജനകീയാസൂത്രണം: ഒരു സംവാദം
    മീഡിയാ ഫോക്കസ്(എഡിറ്റര്‍)
    നരകത്തില്‍ നിന്നൊരാള്‍(വിവര്‍ത്തനം)

പുരസ്‌ക്കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമിയുടെ സി.വി കുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്
    മഹാവീര ജൈന്‍ മെമ്മോറിയല്‍ അവാര്‍ഡ്

ബ്ലോഗ്:     http://www.chespeak.blogspot.in