സാഹിത്യകാരനാണ് എരുമേലി പരമേശ്വരന്‍ പിള്ള. വിവിധ സാഹിത്യശാഖകളിലായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1932 ഡിസംബര്‍ 12ന് വേലംപറമ്പില്‍ കൃഷ്ണപിളളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി എരുമേലിയില്‍ ജനിച്ചു. കേരള സര്‍വകലാശാലയില്‍ നിന്ന് മലയാളത്തിലും സോഷ്യോളജിയിലും എം.എ.ബിരുദങ്ങളും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എം.എഡ്. ബിരുദവും നേടി 1952ല്‍ അധ്യാപകനായി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഹൈസ്‌കൂളുകളില്‍ (എരുമേലി, തകഴി, തിരുവല്ല) അധ്യാപകനായി. 1964 മുതല്‍ ഫാറൂക്ക് ട്രെയിനിംഗ് കോളേജില്‍ അധ്യാപകന്‍, കേരളസാഹിത്യ അക്കാദമി സെക്രട്ടറി (1988-91). മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കോട്ടയം ബി.എഡ് സെന്ററിന്റെ ആദ്യത്തെ പ്രിന്‍സിപ്പല്‍ എന്നീ ഉദ്യോഗങ്ങള്‍ നോക്കി. കേരളസര്‍ക്കാര്‍ നടത്തിയ ആദ്യത്തെ ബാലസാഹിത്യ പരിശീലന കോഴ്‌സില്‍ (1961) പരിശീലനം നേടി.സാക്ഷരത, വയോജന വിദ്യാഭ്യാസം, നവസാക്ഷര സാഹിത്യം, ബാലസാഹിത്യം, ഗ്രന്ഥാലയശാസ്ത്രം, ഭാഷാധ്യാപനം എന്നീ വിഷയങ്ങളില്‍ അഖിലേന്ത്യാ തലത്തിലും പ്രാദേശിക തലത്തിലും പ്രത്യേക പരിശീലനം നേടി. ഈ വിഷയങ്ങളില്‍ ഒട്ടനവധി പരിശീലന കോഴ്‌സുകളുടെ സംഘാടനവും നേതൃത്വവും നടത്തിയിട്ടുണ്ട്. കേരള, കോഴിക്കോട് സര്‍വകലാശാലകളുടെ വിദ്യാഭ്യാസ ഫാക്കല്‍റ്റികളിലും ബോര്‍ഡ് ഓഫ് സ്റ്റഡീസുകളിലും അംഗമായിരുന്നു. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന സെക്രട്ടറി, പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി, ജനറല്‍ സെക്രട്ടറി, എന്നീ നിലകളില്‍ സേവനം.ശാരദാമ്മയാണ് ഭാര്യ. കൃഷ്ണകുമാര്‍, ജയചന്ദ്രന്‍, പ്രീത, പ്രതിഭ എന്നിവരാണ് മക്കള്‍.

കൃതികള്‍

നോവലുകള്‍

    പെണ്ണ്
    നിഴലുകള്‍
    ലേഡിടീച്ചര്‍
    ഒരു പ്രേമത്തിന്റെ കഥ
    മനയിലെ മങ്ക

കഥ

    ഓട്ടോഗ്രാഫും നീലക്കണ്ണുകളും
    തെളിയാത്ത കാല്പാടുകള്‍
    പഴയ ബന്ധവും പുതിയ വഴിത്താരകളും
    അന്തിവെളിച്ചം

ബാലസാഹിത്യം

    ബാലശാകുന്തളം
    ഉത്തരരാമചരിതം
    അദൃശ്യ മനുഷ്യന്‍
    കൊച്ചുകൊമ്പന്‍
    വീരചരിതങ്ങള്‍

സാഹിത്യവിമര്‍ശനങ്ങളും ലേഖനങ്ങളും

    സാഹിത്യാവലോകം
    ആലോചന
    സമീക്ഷ
    പോയ തലമുറയില്‍ നിന്ന്
    നമ്മുടെ സാഹിത്യകാരന്‍മാര്‍
    അവര്‍ എങ്ങനെ ചിന്തിക്കുന്നു
    നാടകത്തിലേയ്‌ക്കൊരു കൈത്തിരി
    പ്രതിഭാശാലികള്‍
    അക്ഷരദീപങ്ങള്‍

തൂലികാചിത്രം

    കേരളത്തിലെ എഴുത്തുകാര്‍

ഏകാങ്കനാടകങ്ങള്‍

    കണ്ണുനീരും പുഞ്ചിരിയും
    ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ

സാഹിത്യചരിത്രഗ്രന്ഥം

    മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ

വിദ്യാഭ്യാസസംബന്ധിയായ ഗ്രന്ഥങ്ങള്‍

    വിദ്യാഭ്യാസം പുതിയ കാഴ്ചപ്പാടില്‍
    ആധുനികവിദ്യാഭ്യാസം, പ്രശ്‌നവും സമീപനവും
    മലയാള ഭാഷാധ്യാപനം
    വിദ്യാഭ്യാസ മനഃശാസ്ത്രം
    പ്രൈമറി വിദ്യാഭ്യാസം: തത്ത്വങ്ങളും പ്രശ്‌നങ്ങളും
    വിദ്യാലയ ഭരണവും സംഘാടനവും
    വിദ്യാഭ്യാസവും ദേശീയ വികസനവും കൊഠാരി കമ്മീഷന്‍ ഒരു പഠനം
    ആരോഗ്യ കായിക വിദ്യാഭ്യാസം

പുരസ്‌കാരങ്ങള്‍

    പുസ്തക രചനയ്ക്ക് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് (1980-84).
    സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2009)