നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്നു ഒ. മാധവന്‍ (1922ഓഗസ്റ്റ് 19- 2005). കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. മലയാള നാടകവേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങള്‍ സംഭാവന ചെയ്തു. പ്രശസ്ത നാടക, ചലച്ചിത്ര നടിയായ വിജയകുമാരി ഭാര്യ. നാടക സംഘമായ കാളിദാസ കലാ കേന്ദ്രത്തിന്റെ സ്ഥാപകന്‍ കൂടിയാണ്.2000ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (സായാഹ്നം) ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര നടന്‍ മുകേഷ് മകനാണ്.

കൃതികള്‍

ഓര്‍മ്മഛായകള്‍ (ആത്മകഥ)