കാരശ്ശേരി എം.എന്‍. (എം.എന്‍. കാരശ്ശേരി)
എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമാണ് എം.എന്‍. കാരശ്ശേരി. മുഴുവന്‍ പേര്: മുഹ്യുദ്ദീന്‍ നടുക്കണ്ടിയില്‍. കോഴിക്കോട് സര്‍വ്വകലാശാലയില്‍ മലയാളം അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ അലീഗഡ് സര്‍വകലാശാലയിലെ പേര്‍ഷ്യന്‍ സ്റ്റഡീസ് വിഭാഗത്തില്‍ വിസിറ്റിംഗ് പ്രൊഫസര്‍.
കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയില്‍ 1951 ജൂലൈ 2ന് എന്‍.സി. മുഹമ്മദ് ഹാജിയുടെയും കെ.സി. ആയിശക്കുട്ടിയുടെയും മകനായി ജനിച്ചു. ചേന്ദമംഗലൂര്‍ ഹൈസ്കൂള്‍, കോഴിക്കോട് ഗുരുവായൂരപ്പന് കോളേജ്, കാലിക്കറ്റ് സര്‍വ്വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളില്‍ പഠനം. മലയാള ഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും എം.ഫിലും പാസ്സായി. കോഴിക്കോട് മാതൃഭൂമിയില്‍ സഹപത്രാധിപരായി ജോലി ചെയ്തു. 1978ല്‍ കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ അദ്ധ്യാപകനായി. തുടര്‍ന്ന് കോടഞ്ചേരി ഗവണ്മെന്റ് കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ഈവനിങ് കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകവൃത്തി. 1993ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്റ്ററേറ്റ്. 1986 മുതല്‍ കാലിക്കറ്റ് സര്‍വ്വകലാശാല മലയാളവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു.
മാപ്പിള സാഹിത്യം, മാപ്പിള ഫലിതം, മതം, വര്‍ഗീയത, മതേതരത്വം, സാഹിത്യം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ആനുകാലികങ്ങളിലും പത്രങ്ങളിലും ലേഖനങ്ങള്‍ എഴുതാറുണ്ട്. ഇസ്ലാമിലെ രാഷ്ട്രീയം, ശരീഅത്ത് തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനു കാരണമായി. മുസ്ലിമായി വളര്‍ന്നെങ്കിലും മതത്തിലോ അതിന്റെ അനുഷ്ഠാനങ്ങളിലോ യാതൊരു താത്പര്യവുമില്ല എന്ന് കാരശ്ശേരി വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിങ്ങളുടെ മതനിയമസംഹിതയായ ശരീഅത്തിലെ സ്ത്രീവിരുദ്ധ മാനങ്ങളെയും ജനാധിപത്യവിരുദ്ധതയെയും ജീര്‍ണതകളെയും അദ്ദേഹം തുറന്നെതിര്‍ത്തു.
ഭാര്യ: ഖദീജ. മക്കള്‍: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്
കൃതികള്‍
പുലിക്കോട്ടില്‍ കൃതികള്‍ (1979)
വിശകലനം (1981)
തിരുമൊഴികള്‍ (1981)
മുല്ലാനസറുദ്ദീന്റെ പൊടിക്കൈകള്‍ (1982)
മക്കയിലേക്കുള്ള പാത (വിവര്‍ത്തനം1983)
ഹുസ്നുല്‍ ജമാല്‍ (1987)
കുറിമാനം (1987)
തിരുവരുള്‍ (1988)
നവതാളം (1991)
ആലോചന (1995)
ഒന്നിന്റെ ദര്‍ശനം (1996)
കാഴ്ച്ചവട്ടം (1997)
താരതമ്യസാഹിത്യവിചാരം (എഡി.) (1997)
മാരാരുടെ കുരുക്ഷേത്രം (1998)
താരതമ്യസാഹിത്യചിന്ത (1998)
കുളിച്ചില്ലേന്ന് പറഞ്ഞാലെന്താ? (1999)
താരതമ്യസാഹിത്യവിവേകം (എഡി.) (1999)
രജതരേഖ (1999)
പൊറ്റെക്കാട്ട് (1999)
മുല്ലാനസറുദ്ദീന്റെ നേരമ്പോക്കുകള്‍ (2000)
ബഷീര്‍മാല (2000)
സാഹിത്യസിദ്ധാന്തചര്‍ച്ച (2000)
ആരും കൊളുത്താത്ത വിളക്ക് (2001)
ചേകനൂരിന്റെ രക്തം (2001)
തുഞ്ചന്‍പറമ്പിലെ ബ്ലീച്ച് (2001)
മുസ്ലീം നാടുകളിലെ പഴഞ്ചൊല്ലുകള്‍ (2001)
പ്രണയദാഹം (2002)
സംസാരം (2003)
പ്രണയഹര്‍ഷം (2003)
ബഷീറിന്റെ പൂങ്കാവനം (2003)
മലബാര്‍ കലാപം, നാലാം ലോകം, കേരളീയത (2005)
മാപ്പിളപ്പാട്ടിന്റെ ലോകം
ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹരജി
വര്‍ഗ്ഗീയതയ്ക്കെതിരെ ഒരു പുസ്തകം (2004)[12]
തെളിമലയാളം
അനുഭവം ഓര്‍മ്മ യാത്ര (2012)
തികച്ചും യഥാർത്ഥ മതേതര നിലപാട് ഉള്ള സത്യസന്ധനായ മനുഷ്യസ്നേഹി.. mn കാരശ്ശേരി പോലെയുള്ളവർ ഇന്നു വിരലിൽ എണ്ണാവുന്നവർ മാത്രം…മലയാള ഭാഷ പണ്ഡിതൻ… big slaute…