കുട്ടി. ബി.എം
ഇന്ത്യ-പാക് സമാധാന പ്രസ്ഥാനത്തിന്റെ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമാണ് ബിയ്യത്ത് മൊഹിയുദ്ദീന്‍ കുട്ടി എന്ന ബി.എം.കുട്ടി. പാകിസ്താന് ലേബര്‍ പാര്‍ട്ടി സ്ഥാപകരില്‍ ഒരാളാണ്. തിരൂരില്‍ ജനിച്ചു. നാട്ടില്‍ പഠനകാലത്ത് കേരള സ്റ്റുഡന്റ് ഫെഡറേഷന് പ്രവര്‍ത്തകനായിരുന്നു. തിരൂരിലും ചെന്നൈയിലും ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പം പുലര്‍ത്തി. ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്താനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പാകിസ്താന് നാഷണല്‍ പാര്‍ട്ടി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു. ജി.ബി. ബിസഞ്ചോ ബലൂചിസ്താന്‍ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു. നിലവില്‍, പാകിസ്താന് പീസ് കോയലിഷന്‍(പി.പി.എല്‍) സെക്രട്ടറി ജനറലും പാകിസ്താന് ലേബര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറുമാണ്.
കൃതികള്‍
സിക്സ്റ്റി ഇയേഴ്സ് ഇന്‍ സെല്‍ഫ് എക്സൈല്‍
എ പൊളിറ്റിക്കല്‍ ഓട്ടോബയോഗ്രഫി
പുരസ്കാരങ്ങള്‍
പാകിസ്താന് മെഡിക്കല്‍ അസോസിയേഷന് അവാര്‍ഡ്
Leave a Reply