ഗീതാ ഹിരണ്യന്
ജനനം 1958 ല്‍ കൊട്ടാരക്കരക്കടുത്ത് കോട്ടവട്ടത്ത്. 2002 ല്‍ 44-ാം വയസ്സില്‍ അന്തരിച്ചു.
ചെറുകഥാകൃത്തും കവിയുമായ ഗീതാ ഹിരണ്യന് ഗവണ്മെന്റ് കോളേജ് അദ്ധ്യാപികയായിരുന്നു. ഗീതാപോറ്റി എന്ന പേരിലാണ് ആദ്യകാലത്ത് എഴുതിയിരുന്നത്. എഴുത്തുകാരനും കവിയുമായ ഹിരണ്യന് ആണ് ഭര്‍ത്താവ്. 1979 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ വിഷുപ്പതിപ്പ് കഥാമത്സരത്തില്‍ 'ദീര്ഘാപാംഗന്' എന്ന കഥക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു. അതിനുശേഷം ദീര്‍ഘകാലം എഴുത്തില്‍ നിന്നും വിട്ടുനിന്നു.
കൃതികള്‍
'ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവില്ല ഒരു ജന്മസത്യം' തൃശൂര്‍ കറന്റ് ബുക്സ്, 1999
'അസംഘടിത' (കഥകള്‍). തൃശൂര്‍ കറന്റ് ബുക്സ്, 2002
'ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം' (ലേഖനം)ഡി.സി.ബുക്സ്, 2002
'ഗീത ഹിരണ്യന്റെ കഥകള്‍' (ചെറുകഥകള്‍). തൃശൂര്‍ കറന്റ് ബുക്സ്, 2009.
Leave a Reply