കളത്തില്‍ മാക്കി ദിവാകരന്‍ എന്ന ചന്തിരൂര്‍ ദിവാകരന്‍ മലയാളത്തിലെ കവിയും നാടന്‍പാട്ട് രചയിതാവുമാണ്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ചന്തിരൂര്‍ എന്ന ഗ്രാമത്തില്‍ കളത്തില്‍ മാക്കിയുടേയും കുറുംബയുടേയും മകനായി 1946ലാണ് ജനിച്ചത്. നന്നെ ചെറുപ്പത്തില്‍തന്നെ കവിതകള്‍ എഴുതിത്തുടങ്ങിയിരുന്നു. പ്രീഡിഗ്രിക്ക് സംസ്‌കൃതപഠനം നടത്തിയ അദ്ദേഹം പിന്നീട് വിദ്വാന്‍ ജി. കുമാരന്‍ നായരുടെ കീഴില്‍ മലയാള വിദ്വാന്‍ പഠനം പൂര്‍ത്തിയാക്കി. 1980ല്‍ കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡില്‍ അസിസ്റ്റന്റ് ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 2001ല്‍ അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്കായി വിരമിച്ചു. നാടന്‍ പാട്ടുകള്‍, നാടക ഗാനങ്ങള്‍, വില്ലുപാട്ട് തുടങ്ങി പലവിധ സങ്കേതങ്ങളില്‍ രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്.

കൃതികള്‍

    രാധ  (1965)
    പറന്നുപോയ ഇണക്കുയില്‍  (1966)
    മത്സ്യഗന്ധി  (1968)
    ഷെരീഫ  (1969)
    ഉദയവും കാത്ത്  (1977)
    ആഴത്തിലൊടുങ്ങിയ ജീവിതങ്ങള്‍  (1980)
    മദ്യ ദുരന്തം  (1982)
    കുടുംബിനി  (1990) (ചെറുകഥ)
    മുഴക്കുക പാഞ്ചജന്യം  (1991)
    ചാകര  (1994) (കുട്ടിക്കവിതകള്‍)
    പകല്‍പ്പക്ഷിയുടെ ഗീതം  (1996)
    ദേശപുരാണം  (1996) (കുട്ടിക്കവിതകള്‍)
    അരണി  (1999)
    പട്ടിണി തെയ്യം  (2003)
    ഉല്‍സവം  (2003) (കുട്ടിക്കവിതകള്‍)
    വിഷാദപര്‍വ്വം  (2004)
    വിശ്വകര്‍മ്മകീര്‍ത്തനങ്ങള്‍  (2007)
    ഇനിയെത്രദൂരം  (2008)
    മൗനനൊമ്പരം  (2011)
    കര്‍ണ്ണികാരം  (2013)

പുരസ്‌കാരങ്ങള്‍

    സമസ്ത കേരള സാഹിത്യ പരിഷത് പുരസ്‌കാരം
    പണ്ഡിറ്റ് കുറുപ്പന്‍ സാഹിത്യ പുരസ്‌കാരം
    അക്ഷയദീപ പുരസ്‌കാരം
    അംബേദ്കര്‍ പുരസ്‌കാരം