ജനനം1952 മെയ് 16 ന് കൊല്ലം ജില്ലയിലെ പരവൂരില്‍. എസ്.ദാമോദരന്റെയും എം. മീനാക്ഷിയുടെയും മകള്‍. 1973 ല്‍ കൊല്ലം ശ്രീനാരായണ കോളേജില്‍ നിന്നും ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും എം.എ. ബിരുദം നേടി. 1973 മുതല്‍ കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസില്‍ ജോലി. 'യാത്രയുടെ അവസാനം' എന്ന കഥാസമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ തന്റെ കൃതികളിലൂടെ ആവിഷ്‌കരിച്ച എഴുത്തുകാരിയാണ് ഡി. ചന്ദ്രലേഖ.

കൃതി

'യാത്രയുടെ അവസാനം'. തൃശൂര്‍: കറന്റ് ബുക്‌സ്, ആഗസ്റ്റ് 1990.