ചിത്ര ശ്രീകുമാര്‍
ജനനം1965 ല്‍ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍.കെ.ആര്‍.ചന്ദ്രശേഖരന്‍ നായരുടേയും വിമലാ സി. നായരുടേയും മകള്‍. സസ്യശാസ്ത്രത്തില്‍ ബിരുദവും, മലയാളത്തില്‍ എം.എ., ബി.എഡും നേടി. എന്‍. എസ്. എസ്. വനിതാ കോളേജ് മലയാളം അധ്യാപിക. അധ്യാപനത്തിലും സാഹിത്യത്തിലും പാചകത്തിലും കൃഷിയിലും ഒരു പോലെ പ്രാവീണ്യമുള്ളയാളാണ് ചിത്രാ ശ്രീകുമാര്‍. കേരള വെറ്ററിനറി സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് ഫിനാന്‍സ് ആഫീസറായ പി. ശ്രീകുമാറാണ് ഭര്‍ത്താവ്. ബാലസാഹിത്യം, കവിത, കഥ, ലേഖനങ്ങള്‍, ലളിത ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, പാചകക്കുറിപ്പുകള്‍ എന്നവി എഴുതുന്നു.
കൃതികള്‍
കുന്നിമണികള്‍ (ബാലസാഹിത്യം)
പ്രണയമഴ' (കവിതാസമാഹാരം)
ആസ്വാദനങ്ങള്‍ അന്വേഷണങ്ങള്‍ (ലേഖനസമാഹാരം)
കണ്ണീര്‍പ്പാടങ്ങള്‍ (കഥാസമാഹാരം)
ചക്ക മുതല്‍ ചിക്കന്‍ വരെ (പാചകക്കുറിപ്പുകള്‍)എന്‍. ബി. എസ്.
തനി നാടന്‍ മറുനാടന്‍ (പാചകക്കുറിപ്പുകള്‍) ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്,
സ്വാദേറും പുതു വിഭവങ്ങള്‍ (പാചകക്കുറിപ്പുകള്‍). പൂര്‍ണ പബ്ലികേഷന്‍സ്,
ഔഷധക്കറികള്‍ (പാചകക്കുറിപ്പുകള്‍). എച്ച് ആന്‍ സി,
രുചിക്കൂട്ട് (പാചകക്കുറിപ്പുകള്‍). കീര്‍ത്തി ബുക്‌സ്,
നേത്രസുരക്ഷയ്ക്ക് ഇല വിഭവങ്ങള്‍ (പാചകക്കുറിപ്പുകള്‍). എന്‍. ബി. എസ്
Leave a Reply