ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കനേഡിയന്‍ സ്റ്റഡീസ് സെക്രട്ടറിയും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ കനേഡിയന്‍ സ്റ്റഡീസ് പ്രസിഡന്റും കേരള സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ കനേഡിയന്‍ സ്റ്റഡീസ് ഡയറക്ടറും കേരളസര്‍വ്വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ പ്രൊഫസറുമാണ്. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും റൈറ്റേഴ്‌സ് ഓഫ് ഇന്ത്യന്‍ ഡയസ്‌പോറ എന്ന ശൃംഖലയില്‍ 'സിറിള്‍ ഡാബിഡീന്‍' എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. ഡോ. അജയകുമാര്‍ പി.പി.യുമായി ചേര്‍ന്ന് എഡിറ്റു ചെയ്ത '11 കനേഡിയന്‍ കഥകള്‍' ആണ് മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട കൃതി. 11 കനേഡിയന്‍ കഥാകൃത്തുക്കളുടെ 11 കഥകളുടെ വിവര്‍ത്തനമാണ് ഈ സമാഹാരം.

കൃതികള്‍

'11 കനേഡിയന്‍ കഥകള്‍' (എഡിറ്റര്‍). കനേഡിയന്‍ പഠനകേന്ദ്രം, കേരളസര്‍വ്വകലാശാല, 2003.