ജയഗീത എം.ആര്‍. (എം.ആര്‍. ജയഗീത)

    ജനനം കൊല്ലം രാമന്‍കുളങ്ങരയില്‍ ബംഗ്ലാവില്‍ വീട്ടില്‍. എം.കെ.രാധാമണി അമ്മയും എം.എസ്. ഗോപിനാഥന്‍ നായരും മാതാപിതാക്കള്‍. ഇക്കണോമിക്‌സില്‍ ബിരുദാനന്തരബിരുദം നേടി. ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദ പഠനം പൂര്‍ത്തിയാക്കി. കൊല്ലം കളക്ട്രേറ്റിലുളള സംസ്ഥാന ആസൂത്രൂണ വകുപ്പിന്റെജില്ലാ ആഫീസില്‍ റിസര്‍ച്ച് അസിസ്റ്റന്റായി സേവനം. ഇപ്പോള്‍ വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ സെക്രട്ടറി. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമാണ്. സ്‌കൂള്‍ കാലഘട്ടം മുതല്‍ ചെറുകഥ, കവിത എന്നിവ എഴുതി. സര്‍ക്കാര്‍ ജീവനക്കാരുടെ സാഹിത്യമത്സരത്തില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ്

കൃതികള്‍

    രവീന്ദ്രനാഥടാഗോര്‍: പ്രപഞ്ചത്തിന്റെ സര്‍ഗ്ഗ ഹിമവാന്‍ (ലഘുജീവചരിത്രം). മൈത്രി ബുക്‌സ്, 2010.     അമൃതം ചുരന്ന വഴി (ചെറുകഥകള്‍).
    അഴനൂലാടകള്‍ (കവിതകള്‍).