ജയഗീത. എം. ആര്‍

ജനനം: കൊല്ലം രാമന്‍കുളങ്ങരയില്‍ ബംഗ്ലാവില്‍

മാതാപിതാക്കള്‍: എം. കെ. രാധാമണി അമ്മയും എം. എസ്. ഗോപിനാഥന്‍ നായരും

ഇക്കണോമിക്‌സില്‍ ബിരുദാനന്തരബിരുദം നേടുകയും ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദ പഠനം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം കളക്ട്രേറ്റിലുളള സംസ്ഥാന ആസൂത്രൂണ വകുപ്പിന്റെ ജില്ലാ ആഫീസില്‍ റിസര്‍ച്ച് അസിസ്റ്റന്റായി സേവനം അനുഷ്ഠിച്ചു വരുന്നു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി
അംഗമാണ്. സ്‌ക്കൂള്‍ കാലഘട്ടം മുതല്‍ ചെറുകഥ, കവിത എന്നിവ എഴുതുകയും സ്‌ക്കൂള്‍ തലം മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സാഹിത്യമത്സരത്തിലുള്‍പ്പെട്ട പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

കൃതികള്‍

രവീന്ദ്രനാഥടാഗോര്‍ : പ്രപഞ്ചത്തിന്റെ സര്‍ഗ്ഗ ഹിമവാന്‍
അമൃതം ചുരന്ന വഴി
അഴനൂലാടകള്‍