ജനനം തിരുവനന്തപുരം പിരപ്പന്‍കോട് മാമൂട്ടുവിളാകത്ത് വീട്ടില്‍. മാതാപിതാക്കള്‍: ജെ.ലളിത, എന്‍.ഭാസ്‌കരന്‍. പിരപ്പന്‍കോട് സ്‌കൂളിലും തിരുവനന്തപുരം എം.ജി കോളേജിലുമായി പഠനം. രാജസ്ഥാനിലെ കോട്ട യൂണിവേഴ്‌സിറ്റിയില്‍നിന്ന് ജേണലിസത്തില്‍ ബിരുദം. ജയ്പൂരിലെ സഞ്ജീവ് പബ്ലിക്കേഷന്‍, ന്യൂഡല്‍ഹി സുദര്‍ശന്‍ ന്യൂസിന്റെ ജയ്പൂര്‍ അസോസിയേറ്റ് ബ്യൂറോ ചീഫ്, ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ജേണല്‍ ഹൗസില്‍ ഡയമണ്ട് വേള്‍ഡ് മാസിക സബ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2015ല്‍ ടാര്‍ഗറ്റ് എന്ന പേരില്‍ ജനങ്ങളുടെ സഹകരണത്തോടെ ഒരു മാസിക ആരംഭിച്ചു. വിലാസം: മാമൂട്ടില്‍, പിരപ്പന്‍കോട് പി.ഒ, തിരുവനന്തപുരം-695607.

കൃതി

ലിസെന്‍ (മാധ്യമ എഡിറ്റോറിയലുകള്‍)

പുരസ്‌കാരം

റീജന്റ് മഹാറാണി മാധ്യമ അവാര്‍ഡ്‌