ജോണ്‍ എം. ഇട്ടി പ്രൊഫ.
ജനനം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ കൊല്ലകടവില്‍ 1946ല്‍. കൊല്ലകടവ് സി.എം.എസ് എല്‍.പി.എസ്, ചെറിയനാട് വിജയേശ്വരി ഹൈസ്‌കൂള്‍, കുന്നം ഗവ.ഹൈസ്‌കൂള്‍, ചങ്ങനാശേരി എസ്.ബി കോളേജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മാവേലിക്കര ബിഷപ് മൂര്‍ കോളേജ്, തൃശൂരിലെ കില എന്നിവിടങ്ങളില്‍ പ്രൊഫസര്‍. കേരള സര്‍വകലാശാല ഇക്കണോമിക്‌സ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, പത്തനംതിട്ട ജില്ലാ പ്ലാനിങ് കമ്മിറ്റി വിദഗ്ധ അംഗം, ചെറിയനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ചെറിയനാട് പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വേള്‍ഡ് ഇക്കണോമിക് ഫോറം (ഡാവോസ്) 2008ല്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ മാവേലിക്കരയില്‍ വിചാര സ്‌കൂള്‍ ഓഫ് പീപ്പിള്‍സ് ഇക്കണോമിക്‌സില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ: സൂസമ്മ ജോണ്‍. മക്കള്‍: ജോണ്‍ സാമുവല്‍ ഇട്ടി, ഷെറിന്‍ സൂസന്‍ ജോണ്‍, ഷിബിന്‍ ജോണ്‍ ഇട്ടി. വിലാസം: തുരളയില്‍, കൊല്ലകടവ്-690509
കൃതി
വിദേശ മൂലധനം വികസനത്തിന്റെ മാന്ത്രികവടിയോ?
(പഠനം)
Leave a Reply