ജനനം: 1914 ഏപ്രില്‍ 30  മരണം: 2002 നവംബര്‍ 19. പ്രശസ്ത മലയാള സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസവിചക്ഷണനുമായിരുന്നു കരിമ്പുമണ്ണില്‍ മത്തായി ജോര്‍ജ് എന്ന ഡോ. കെ.എം ജോര്‍ജ്. മലയാളത്തിലും ഇംഗ്ലീഷിലുമായി നാല്പതിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്.പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയില്‍ ജനിച്ചു. ആലുവ, എറണാകുളം എന്നിവിടങ്ങളിലെ പഠനശേഷം മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് എം.എ, പി.എച്ച്.ഡി ബിരുദങ്ങള്‍ നേടി. കേരള സര്‍വകലാശാലയില്‍ നിന്ന് ഡി.ലിറ്റ് ബിരുദം. 1940 മുതല്‍ 1955 വരെ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ മലയാളം അധ്യാപകനായും വകുപ്പദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി, റീജണല്‍ സെക്രട്ടറി (1955-69), സര്‍വ്വവിജ്ഞാനകോശം ചീഫ് എഡിറ്റര്‍ (1969-1975) ഷിക്കാഗോ സര്‍വ്വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസര്‍ (1964), കാലിഫോര്‍ണിയാ സര്‍വകലാശാലയിലെ മലയാളം ലാംഗ്വേജ് ടീച്ചിംഗ് കോഴ്‌സിന്റെ കോഓര്‍ഡിനേറ്റര്‍ (1965) എന്നീ പദവികള്‍ വഹിച്ചു.

കൃതികള്‍

    Modern Indian Literature, an Anthology: Surveys and poems (1992)
    Comparative Indian Literature, (1984) (ചീഫ് എഡിറ്റര്‍)
    ആധുനിക മലയാള സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ (1998) (ചീഫ് എഡിറ്റര്‍)
    ഭാരതീയ സാഹിത്യചരിത്രം (ചീഫ് എഡിറ്റര്‍)
    Western Influence on Malayalam Language and Literature, Sahtiya Akademi (1972)
    A survey of Malayalam literature, Asia Pub. House (1968)
    Kumaran Asan (1974)
    A. R. Rajaraja Varma , Sahtiya Akademi (1979)

പുരസ്‌കാരങ്ങള്‍

    പത്മശ്രീ(1988)
    പത്മഭൂഷണ്‍(2001)
    എഴുത്തച്ഛന്‍ പുരസ്‌കാരം(1996)
    സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ് (1987)
    ഭാരതീയ സാഹിത്യപരിഷത്ത് പുരസ്‌കാരം
    വള്ളത്തോള്‍ പുരസ്‌കാരം  1998