ജോസഫൈന് എം. സി.
ജോസഫൈന് എം. സി. (എം. സി. ജോസഫൈന്)
ജനനം എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപില്‍ മുരുക്കുംപാടത്ത് 1949 ആഗസ്റ്റ് 3 ന്. എം.എ. ചവരോയുടെയും മേരി മഗ്ദലനയുടെയും മകള്‍. സെന്റ് മേരീസ് എല്‍.പി.എസ്. മുരുക്കുംപാടം, ഓച്ചന്തരുത്ത് സാന്റാഗ്രൂസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. ആലുവ സെന്റ് സേവിയേഴ്സ് കോളേജില്‍ നിന്നും ബിരുദവും, എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. കെ.എസ്.വൈ.എഫ്., ഡി.വൈ.എഫ്.ഐ., മഹിളാ ഫെഡറേഷന് എന്നിവയിലൂടെ രാഷ്ട്രീയ രംഗത്തെത്തി. 1978 ല്‍ സി.പി.ഐ. (എം) അംഗമായി. ബ്രാഞ്ച് സെക്രട്ടറിയായി രാഷ്ട്രീയം പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ സി.പി.ഐ. (എം) കേന്ദ്രകമ്മിറ്റി അംഗം. മഹിളാ സംഘടനകളിലൂടെ എറണാകുളം ജില്ലാ സെക്രട്ടറിയായി 15 വര്‍ഷം പ്രവര്‍ത്തിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന പ്രസിഡന്റായിരുന്നു.
കൃതി
'പോരാട്ടങ്ങളിലെ പെണ്പെരുമകള്'. ചിന്ത പബ്ലിഷേഴ്സ്, 2007.
Leave a Reply