ഡെല്‍നാ നിവേദിത
വയനാട് കേണിചിറയില് 1996 ല്‍ ജനനം. വിദ്യാര്‍ത്ഥിനിയാണ്. ആദ്യ കവിതാ സമാഹാരം 'മഴവില്ലും കിളികളും' പത്താം വയസ്സില്‍ 2006 ല്‍ പ്രസിദ്ധീകരിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ കുപ്പാട് എന്ന സ്ഥലത്താണ് താമസം. സ്കൂളില്‍ നിന്ന് പിരിഞ്ഞു പോകുന്ന മാഷിനെക്കുറിച്ചും ഏറ്റവും പ്രിയപ്പെട്ട ടീച്ചറെക്കുറിച്ചുമൊക്കെ ഡെല്‍നാ നിവേദിത കവിത എഴുതി. മാഷ് പിരിഞ്ഞുപോകുന്നതില്‍ സങ്കടമുണ്ട്. തന്റെ ആദ്യത്തെ കവിതക്ക് സമ്മാനം തന്നത് അദ്ദേഹം ആണല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷം ഉണ്ട്, അദ്ദേഹം സ്കൂളിനു മുഴുവന്‍ അഭിമാനമായിരുന്നെന്നും കുട്ടിക്കറിയാം, എല്ലാം ചെറുവരികളിലാക്കി ലളിതവും ഹ്രസ്വവുമായി അവതരിപ്പിച്ചിരിക്കുന്നു.
കൃതി
'മഴവില്ലും കിളികളും'. ബാലസാഹിത്യം, ഒലീവ് പബ്ലിക്കേഷന്‍.
Leave a Reply