കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയ എഴുത്തുകാരനും ചരിത്രകാരനുമാണ് പി. തങ്കപ്പന്‍ നായര്‍. (ജനനം: ഏപ്രില്‍ 20, 1933). കൊല്‍ക്കത്തയുടെ ചരിത്രം സംബന്ധിച്ച തങ്കപ്പന്‍ നായരുടെ കൃതികള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബര്‍ദ്വാന്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡി.ലിറ്റ്, സീനിയര്‍ റിസര്‍ച്ച് ഫെലോ ഏഷ്യാറ്റിക് സൊസൈറ്റി എന്നീ ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്.