പി.വി.കെ.പനയാല്‍ എന്ന തൂലികാ നാമത്തില്‍ എഴുതുന്ന സാഹിത്യകാരന്റെ യഥാര്‍ത്ഥ പേര് പി.വി.കുഞ്ഞിക്കണ്ണന്‍. ജനനം കാസര്‍കോട് ജില്ലയിലെ പനയാല്‍ ഗ്രാമത്തില്‍ 1949ല്‍. വി.അമ്പു പിതാവും പി.വി.മാധവി മാതാവുമാണ്. കാഞ്ഞങ്ങാടിനടുത്ത് അജാനൂര്‍ ജി.എം.എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യാപകനായി ജോലി. പുരോഗമനകലാ സാഹിത്യസംഘം കാസര്‍കോട് ജില്ലാ പ്രസിഡന്റായിരുന്നു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത എ.കെ.ജി. എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണം രചിച്ചു.

കൃതികള്‍

    തലമുറകളുടെ ഭാരം (നോവല്‍)
    സൂര്യാപേട്ട് (നോവല്‍)
    ഖനിജം (നോവല്‍)
    അടിത്തട്ടിലെ ആരവങ്ങള്‍ (കഥാസമാഹാരം)

പുരസ്‌കാരങ്ങള്‍
    ചെറുകാട് അവാര്‍ഡ്
    അബുദാബി ശക്തി അവാര്‍ഡ്
    സമസ്ത കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ്
    പുരോഗമന കലാസാഹിത്യ സംഘം അവാര്‍ഡ്
    2009ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം