ജനനം 1974 ജൂണ്‍ 24 ന് കണ്ണൂര്‍ ജില്ലയിലെ ചെമ്പേരിയില്‍. 1995 മുതല്‍ ഹൈജമ്പില്‍ നാഷണല്‍ സൗത്ത് ഏഷ്യന്‍ റെക്കോര്‍ഡ് ഉടമ. ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ വനിതാ ഹൈജംബര്‍. ഒട്ടേറെ അന്താരാഷ്ട്ര മത്സരങ്ങളില്‍ മെഡല്‍ നേടി. 1993 മുതല്‍ സാഫ് ഗെയിംസ് ചാമ്പ്യനാണ്. കായികതാരം എന്ന നിലയില്‍ ബോബി ലോകത്തിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം നിണ്ടു നിന്ന റഷ്യന്‍ ജീവിതം ഇതില്‍ ഉള്‍പ്പെടും. റഷ്യയില്‍ അവര്‍ കണ്ട കാഴ്ചകളും നേരിട്ട അനുഭവങ്ങളും കലാകൗമുദി വാരികയില്‍ ഖണ്ഡ:ശയായി പ്രസിദ്ധീകരിച്ചു. പിന്നീട് ആ കുറിപ്പുകള്‍ 'സ്വപ്നം നിലച്ച റഷ്യയില്‍' എന്ന പുസ്തകമായി.

കൃതി

'സ്വപ്നം നിലച്ച റഷ്യയില്‍' (യാത്രാവിവരണം). കോട്ടയം: കറന്റ് ബുക്‌സ്, 2003.