ഭാഗ്യലക്ഷ്മി. ഡോ.എസ്. (ഡോ.എസ്. ഭാഗ്യലക്ഷ്മി)
ജനനം 1953 ഡിസംബര്‍ 13 ന് തിരുവനന്തപുരത്ത്. പ്രൊഫ.എന്‍.ഇ.മുത്തുസ്വാമിയുടെയും എ. സരസ്വതി അമ്മാളുടെയും മകള്‍. സംഗീതത്തില്‍ എം.എ. (ഒന്നാംറാങ്ക്), പി. എച്ച്ഡി. ബിരുദങ്ങള്‍. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. കേരള സര്‍വ്വകലാശാല പി. എച്ച്. ഡി ഗൈഡ്.സംഗീതസംബന്ധമായ പുസ്തകങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും രചിച്ചിട്ടുണ്ട്.
കൃതികള്‍
താളം മേളം (1990)
ലാസ്യം മോഹനം
സംഗീതമജ്ഞരിലെ മഹാരാജാവ് (2007)
കണ്ണാം പൊത്താരേ (2003)
കര്‍ണ്ണാടക സംഗീത പാഠമാല ഭാഗങ്ങള്‍)
രാഗലക്ഷണ ദീപിക (1996)
രാഗാസ് ഇന്‍ കര്‍ണ്ണാട്ടിക് മ്യൂസിക്
കര്‍ണ്ണാട്ടിക് മ്യൂസിക് റീഡര്‍ ഭാഗങ്ങള്‍)
ത്യാഗരാജസര്വ്വസ്വം (2000)
ഉത്സവാഘോഷം (2007)
വണ്ടും മണ്ണിരയും (2005)
ശ്യാമശാസ്ത്രി കീര്‍ത്തന മജ്ഞരി (1999
മുത്തുസ്വാമി ദീക്ഷിതര്‍ കീര്‍ത്തന മജ്ഞരി (1996)
പഞ്ചരത്ന കൃതികള്‍ (1995)
പുരന്ദരദാസ് കീര്‍ത്തന മഞ്ജരി (1998)
കീര്‍ത്തന സാഗരം (2009)
പുരസ്കാരങ്ങള്‍
1998 ല്‍ മികച്ച പി.എച്ച്ഡി. തീസിസിന് സ്വാമി ആഗമാനന്ദ പുരസ്കാരം
2004 ല്‍ ?കോണ്ട്രിബ്യൂഷന് ഓഫ് ട്രാവന്‍കൂര്‍ ടു കര്‍ണ്ണാടിക് മ്യൂസിക്? എന്ന കൃതിക്ക് മികച്ച പ്രസിദ്ധീകരണത്തിനുള്ള ദര്‍ശന അവാര്‍ഡ്
Leave a Reply