ആധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനാണ് മേതില്‍ രാധാകൃഷ്ണന്‍. ജനനം 1944 ജൂലൈ 24ന്

പാലക്കാട്ട്. ചിറ്റൂര്‍ ഗവണ്മെന്റ് കോളേജിലും,തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലും ഉപരിവിദ്യാഭ്യാസം. നോര്‍വീജിയന്‍ ഷിപ്പിങ് സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ വിഭാഗത്തിന്റെ അധിപന്‍, നെസ്റ്റ് സോഫ്റ്റ്‌വേര്‍ യു.എസ്.എ യുടെ ചെന്നൈ ശാഖയില്‍ സീനിയര്‍ സാങ്കേതികലേഖകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജന്തുസ്വഭാവശാസ്ത്രം സംബന്ധിച്ച നിരീക്ഷണങ്ങള്‍ ബ്രിട്ടനിലെ എന്റമോളജിക്കല്‍ സൊസൈറ്റിയുടെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമം ആഴ്ചപ്പതിപ്പിലെ അദ്ദേഹത്തിന്റെ ‘മൂന്നുവര’ എന്ന ഉപന്യാസ പരമ്പര വായനക്കാരുടെ ശ്രദ്ധനേടുകയുണ്ടായി.

കൃതികള്‍

സൂര്യവംശം(1970)
ബ്രാ(1974)
ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി
ലൈംഗികതയെക്കുറിച്ച് ഒരുപന്യാസം
ഹിച്ച്‌കോക്കിന്റെ ഇടപെടല്‍
ഡിലന്‍ തോമസിന്റെ പന്ത്
സംഗീതം ഒരു സമയകലയാണ്
നായകന്മാര്‍ ശവപേടകങ്ങളില്‍
ഭൂമിയേയും മരണത്തേയും കുറിച്ച്
പെന്‍ഗ്വിന്‍
http://maythil.blogspot.in/