ബാലസാഹിത്യകാരനാണ് രാമകൃഷ്ണന്‍ കുമരനല്ലൂര്‍.പൊന്നാനി എ.വി.ഹൈസ്‌കൂളില്‍ മലയാളം ഭാഷാദ്ധ്യാപകനായി പ്രവര്‍ത്തിക്കുന്നു. ജനനം 1969 മേയ് 15 ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍. സി.വി പത്മാവതി വാരസ്യാരുടേയും പി.വി. ശൂലപാണി വാര്യരുടേയും മകന്‍. യുറീക്ക ദ്വൈവാരികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൃതികള്‍

ഈച്ചയും പൂച്ചയും
തൂവല്‍

പുരസ്‌കാരങ്ങള്‍

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കഥയ്ക്കുള്ള പുരസ്‌കാരം
കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കവിതയ്ക്കുള്ള പുരസ്‌കാരം