രാമുണ്ണി മൂര്‍ക്കോത്ത് (മൂര്‍ക്കോത്ത് രാമുണ്ണി)
നയതന്ത്ര വിദഗ്ദ്ധനും വ്യോമസേനയിലെ ആദ്യ മലയാളി പൈലറ്റും റിട്ടയേഡ് വിങ് കമാന്‍ഡറുമാണ് മൂര്‍ക്കോത്ത് രാമുണ്ണി. ജനനം 1915 സെപ്റ്റംബര്‍ 15ന് കണ്ണൂര്‍ജില്ലയിലെ തലശ്ശേരിയില്‍. മൂര്‍ക്കോത്ത് കുമാരന്റെയും യശോദയുടേയും മകന്. സെന്റ് ജോസഫ്സ് സ്കൂള്‍, തലശ്ശേരി, ബി.ഇ.എം.പി സ്കൂള്‍, ബ്രണ്ണന്‍ കോളേജ്, മദ്രാസ് പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എഴുത്തുകാരന്, ഭരണതന്ത്രജ്ഞന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. 2009 ജൂലൈ 9ന് നിര്യാതനായി.
കൃതികള്‍
അറ്റ്ലസ് ഓഫ് ലക്ഷദ്വീപ്
യൂണിയന് ടെറിട്ടറി ഓഫ് ലക്ഷദ്വീപ്
ദ വേള്‍ഡ് ഓഫ് നാഗാസ്
ഏഴിമല
ദ സ്കൈ വാസ് ദി ലിമിറ്റ്
ഇന്ത്യാസ് കോറല്‍ ഐലന്‍ഡ്സ് ഇന്‍ ദ അറേബ്യന്‍ സീലക്ഷദ്വീപ്.
പൈലറ്റിന്റെ ദിനങ്ങള്‍
എന്റെ ഗോത്രലോകം
Leave a Reply