ശാന്തകുമാരി അമ്മ കുമ്പളത്ത് പ്രൊഫ
ജനനം 1936 ല്‍ കൊല്ലം ജില്ലയിലെ പന്മനയില്. അഡ്വ.പ്രാക്കുളം പി.കെ. പത്മനാഭപിള്ളയുടെയും കുമ്പളത്തു തങ്കമ്മയുടെയും മകള്‍. ചട്ടമ്പി സ്വാമികളുടെ ചെറുമകള്‍. പന്മന ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത സ്കൂള്‍, തിരുവനന്തപുരം സംസ്കൃത കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എന്‍.എസ്.എസ്. കോളേജ് ധനുവച്ചപുരം, നീറമണ്‍കര, എം.ജി. കോളേജ് എന്നീ കോളേജുകളില്‍ അധ്യാപികയായിരുന്നു.
കൃതികള്‍
ശ്രീ വിദ്യാരാജ ചട്ടമ്പിസ്വാമികള്‍, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് , 2003
പൂജാപുഷ്പങ്ങള്‍ തിരുവനന്തപുരം സിസോ ബുക്സ്, 2005.
ശ്രീ നീലകണ്ഠതീര്‍ത്ഥപാദ യോഗീശ്വരന് അഥവാ സഞ്ചരിക്കുന്ന ഗ്രന്ഥശാല'
വിശ്വാസം വിളക്ക് തിരുവനന്തപുരം സതേണ്‍ സ്റ്റാര്‍ പബ്ലിക്കേഷന്‍സ്
ഇന്നത്തെ ചിന്താവിഷയം
പഞ്ചമൂര്ത്തികള്, കുറ്റിച്ചല്‍ സി. ബി പബ്ലിഷിംഗ് ഹൗസ്, 2006
ചണ്ഡാലഭിഷുകി ഒരവലോകനം, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്
അവാര്‍ഡുകള്‍
ആറ്റുകാല്‍ ഭഗവതി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ചട്ടമ്പി സ്വാമി പുരസ്കാരം
ഹേമലത പുരസ്കാരം
തിരുവനന്തപുരം വിദ്യാധിരാജമിഷന്‍ വക ശ്രീ വിദ്യാധിരാജ ശ്രേഷ്ഠ പുരസ്കാരം
കെ.ആര്. ഇലങ്കത്ത് സ്മാരക ട്രസ്റ്റിന്റെ കെ.ആര്. ഇലങ്കത്ത് സ്മാരക പ്രശംസാപത്രം
Leave a Reply