ശിഹാബുദ്ദീന് പൊയ്ത്തുംകടവ്
ശിഹാബുദ്ദീന് പൊയ്ത്തുംകടവ്
ജനനം: 1963 ഒക്ടോബര്‍ 29ന് കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത്
മാതാപിതാക്കള്‍: ഖദീജയും സി.പി. ഇബ്രാഹിമും
ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനാണ് ശിഹാബുദ്ദീന് പൊയ്ത്തുംകടവ്. ഹിദായത്തുല്‍ ഇസ്ലാം എല്‍.പി സ്കൂള്‍, രാമജയം യു.പി.സ്കൂള്‍, വളപട്ടണം ഗവ.സ്കൂള്‍, അഴീക്കോട് ഹൈസ്കൂള്‍, ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. ദുബൈയില്‍ പത്രപ്രവര്‍ത്തകനായി കുറച്ചുകാലം ജോലിനോക്കി. ഇപ്പോള്‍ ചന്ദ്രിക വാരികയുടെ പത്രാധിപരാണ്. അദ്ദേഹത്തിന്റെ കഥകള്‍ വിവിധ സര്‍വ്വകലാശാലകളില്‍
പാഠപുസ്തകമായിട്ടുണ്ട്. പി.എന്‍ മേനോന് സംവിധാനം നിര്‍വഹിച്ച് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ആദ്യ മെഗാസീരിയലുകളിലൊന്നായ ‘കസവി’ന്റെ തിരക്കഥ ശിഹാബുദ്ദീനാണ് എഴുതിയത്.
കൃതികള്‍
ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ് (കഥ)
ഈര്‍ച്ച (നോവലെറ്റുകള്‍)
മഞ്ഞുകാലം (കഥകള്‍)
കഥാപാത്രം വീട്ടുമുറ്റത്ത് (ലേഖന സമാഹാരം)
തല (കഥകള്‍)
കടല്‍മരുഭൂമിയിലെ വീട് (കവിതാസമാഹാരം)
കത്തുന്ന തലയിണ (കഥകള്‍)
നല്ല അയല്ക്കാരന് (നോവലുകള്‍)
ആലിവൈദ്യന്‍ (നോവലുകള്‍)
ഈ സ്റ്റേഷനില്‍ ഒറ്റക്ക് (കഥകള്‍)
മലബാര്‍ എക്സ്പ്രസ്സ് (കഥകള്‍)
ശിഹാബുദ്ദീന്റെ കഥകള്‍
ജീവപര്യന്തം (ഓര്‍മക്കുറിപ്പുകള്‍)
പുരസ്കാരങ്ങള്‍
അങ്കണം അവാര്‍ഡ്
അബുദാബി ശക്തി തീയേറ്റേഴ്സ് അവാര്‍ഡ്
കല(ഷാര്‍ജ) അവാര്‍ഡ്
അബുദാബി മലയാളിസമാജം അവാര്‍ഡ്
വി.ടി.ഭട്ടതിരിപ്പട് അവാര്‍ഡ്(1996)
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പുരസ്കാരം
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 2007
പത്മരാജന് പുരസ്കാരം 2007
Leave a Reply