എഴുത്തുകാരിയും, സംവിധായികയും, ഷോര്‍ട്ട്ഫിലിം സംവിധായകയുമാണ് ശ്രീബാല കെ. മേനോന്‍. അവര്‍ രചിച്ച 19, കനാല്‍ റോഡിനു ഹാസ്യസാഹിത്യത്തിനുള്ള 2005ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക തൊട്ടു സത്യന്‍ അന്തിക്കാടിന്റെ കൂടെ സഹസംവിധായികയാണ് ശ്രീബാല. 

സിനിമകള്‍

സ്‌നേഹവീട് 2011
കഥ തുടരുന്നു 2010
ഭാഗ്യദേവത
പുതിയ തീരങ്ങള്‍ 2012
വിനോദയാത്ര 2007
രസതന്ത്രം 2006
നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക 2001

ഹ്രസ്വ ചിത്രങ്ങള്‍

സന്തോഷ് ഏച്ചിക്കാനത്തിന്റെ 'പന്തിഭോജനം' എന്ന ചെറുകഥയെ ആസ്പദമാക്കി ഷോര്‍ട്ട് ഫിലിം

പുസ്തകങ്ങള്‍

19, കനാല്‍ റോഡ്
സില്‍വിയ പ്ലാത്തിന്റെ മാസ്റ്റര്‍പീസ്