സജിത മഠത്തില്‍
സജിത മഠത്തില്‍
കൊല്‍ക്കത്തയിലെ രബീന്ദ്ര ഭാരതി സര്‍വകാലശാലയില്‍ നിന്ന് നാടകത്തില്‍ എം. എ. കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് എം. ഫില്‍. ബിരുദം. ഇപ്പോള്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ ‘നിഴല്‍ക്കൂത്ത്’, സിബി ജോസിന്റെ ‘തുരുത്ത്’, കെ. മണിലാലിന്റെ ‘പച്ചക്കുതിര’, എം. ജി. ശശിയുടെ ‘ജാനകി’ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൈരളി ടീവിയില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് ലേണിങ് ആന്റ് മാനേജ്മെന്റില്‍ ലക്ചററും നാടകവിദഗ്ധയുമായിരുന്നു. അദര്‍ മീഡിയാ കമ്മ്യൂണിക്കേഷന്‍സില്‍ ഡോക്യുമെന്റേഷന് ഓഫീസറായി പ്രവര്‍ത്തിച്ചു. കേന്ദ്രസംഗീത നാടക അക്കാദമിയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായും ചലച്ചിത്ര അക്കാദമിയില്‍ ഡെപ്യൂട്ടി
ഡയറക്ടറായും പ്രവര്‍ത്തിച്ചു.
കൃതികള്‍
മുടിത്തെയ്യം
ആഷാഡ് കി ഏക് ദിള്‍
രാധ
ഭാരതവാക്യം
ചിറകടിയൊച്ചകള്‍
ബ്യൂട്ടി പാര്‍ലര്‍
മത്സ്യഗന്ധി
ഗാര്‍ഡന്‍സ് ഓഫ് ദ ഡീപ്
വാട്ടര്‍ പ്ലേ
മതിലുകള്‍
സ്പൈനല്‍ കോഡ്
Leave a Reply