സരസു

ജനനം: 1955 ജനുവരി 10 ന് പത്തനംതിട്ട ജില്ലയിലെ കുമ്പളാംപൊയ്കയില്‍

മാതാപിതാക്കള്‍:അന്നമ്മയും പി. ജി. തോമസും

അഞ്ചാമത്തെ വയസ്സില്‍ പോളിയോ ബാധിച്ച് കഴുത്തിന് താഴെ ചലനമറ്റ നിലയില്‍ കിടപ്പിലായി. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സരസു ഇരുകൈകളും ചേര്‍ത്തുപിടിച്ച് കുറിച്ച ലേഖനങ്ങളും കഥകളും ആനുകാലികങ്ങളിലും ആകാശവാണിയിലും ഇടം കണ്ടെത്തി. 1978 മുതല്‍ തിരുവനന്തപുരത്തെ വികലാംഗ പുനരധിവാസ കേന്ദ്രമായ ചെഷയര്‍ ഹോമില്‍ താമസിക്കുന്നു.

കൃതികള്‍

കനല്‍പ്പാട്
ഇതാണെന്റെ കഥയും ഗീതവും
എന്‍ കതൈയും കീതമും
ആന്‍ എന്‍ കൗണ്ടര്‍ വിത് എ ലൈഫ് ലിവിങ്ങ്
ഹൃദയത്തിനുട
ചിറകിന്‍ മറവില്‍
ജയത്തിനുണ്ടോ കുറുക്കുവഴി