മലയാള ഉത്തരാധുനിക ചെറുകഥാകാരിയാണ് എസ്.സിതാര. കേരളത്തിലെ പല സര്‍വ്വകലാശാലകളിലും സിതാരയുടെ കഥകള്‍ പഠനവിഷയമായിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ കാറഡുക്കയില്‍ 1976 മേയ് 8ന് ജനിച്ചു. കാറഡുക്ക ഗവണ്‍മെന്റ് ഹൈസ്‌കൂള്‍,ബ്രണ്ണന്‍ കോളേജ്,തലശ്ശേരി,സെന്റ് ജോസഫ് കോളേജ്,ദേവഗിരി,കേരള പ്രസ് അക്കാദമി എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും,ജേര്‍ണലിസത്തില്‍ ഡിപ്ലോമയും.
വിദ്യാര്‍ത്ഥിജീവിതകാലത്തു തന്നെ എഴുതിത്തുടങ്ങി. ഹൈസ്‌കൂള്‍, കോളേജ്,സര്‍വ്വകലാശാലാ തലങ്ങളില്‍ നിരവധി മത്സരങ്ങളില്‍ സമ്മാനാര്‍ഹയായി. കഥകളും,കവിതകളും എഴുതുന്നു.
അച്ഛന്‍: എന്‍. ശശിധരന്‍, അമ്മ:കെ.ബി.സുശീല, ഭര്‍ത്താവ്:ഒ.വി.അബ്ദുള്‍ ഫഹീം

കൃതികള്‍
    അഗ്‌നിയും കഥകളും
    വേഷപ്പകര്‍ച്ച
    നൃത്തശാല
    ഇടം
    മോഹജ്വാല
    കറുത്ത കുപ്പായക്കാരിധ2പ

പുരസ്‌കാരങ്ങള്‍
    മികച്ച കഥയ്ക്കുള്ള ന്യൂഡല്‍ഹിയിലെ കഥാ അവാര്‍ഡ്(2000)-'സല്‍വദാര്‍ ദാലി' എന്ന കഥ
    മികച്ച ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി നല്‍കുന്ന ഗീതാ ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്- വേഷപ്പകര്‍ച്ച