ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബി.എം.സുഹറ. വൈദ്യരകത്ത് മമ്മദ്കുട്ടി ഹാജിയുടേയും ബടയക്കണ്ടി മാളിയേക്കല്‍ മറിയ ഉമ്മയുടേയും മകളായി കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ജനനം. സാഹിത്യകാരനും കലിക്കറ്റ് സര്‍വകലാശാലയിലെ മലയാള വിഭാഗം മേധാവിയുമായിരുന്ന ഡോ.എം.എം ബഷീര്‍ ആണ് ഭര്‍ത്താവ്. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ബി.എം. ഗഫൂര്‍ സുഹറയുടെ സഹോദരനും പാചക എഴുത്തുകാരി ഉമ്മി അബ്ദുള്ള സഹോദരിയുമാണ്. അജ്മല്‍ ബഷീറും അനീസ് ബഷീറും മക്കള്‍.

കൃതികള്‍

കിനാവ്
മൊഴി
ഇരുട്ട്
നിഴല്‍
വേനല്‍
ഭ്രാന്ത്
ചോയിച്ചി
ആകാശഭൂമികളുടെ താക്കോല്‍

പുരസ്‌കാരം

1992ലളിതാംബിക അന്തര്‍ജനം സ്മാരക പ്രത്യേക അവാര്‍ഡ്
കെ.ബാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ്
ഉണ്ണിമോയി സമാരക അവാര്‍ഡ്
കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്