ഷാജഹാന്‍ കാളിയത്ത്

ജനനം: കോഴിക്കോട് ജില്ലയിലെ കൈനാട്ടില്‍

ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകനും ചിത്രകാരനുമാണ് ഷാജഹാന്‍ കാളിയത്ത്. മടപ്പള്ളി ഗവ. കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും നേടി. കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേര്‍ണലിസം ആന്റ് മാസ്സ് കമ്യൂണിക്കേഷനില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ. ഐറിസ് എന്ന പേരില്‍ ഒരു മിനിമാഗസിന്‍ നടത്തിയിരുന്നു.

കൃതികള്‍

തിരശ്ശീലയിലെ പച്ചിലകള്‍ (സിനിമാ പഠനം)
ഭൂമിക്ക് മേല്‍ ഒരു ഹൃദയം മഴ നനയുന്നു( കവിതാസമാഹാരം)
ഹൃദയം ഒരു സംഗീതോപകരണമാണ് (ലേഖനങ്ങള്‍)

അവാര്‍ഡുകള്‍

മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിനുള്ള കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ പുരസ്‌കാരം
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്
സംവിധായകനുള്ള സംസ്ഥാന ടെലിവിഷന് അവാര്‍ഡ്
വി കെ മാധവന്‍ കുട്ടി കേരളീയം പുരസ്‌കാരം
മികച്ച സിനിമാഗ്രന്ധത്തിനുള്ള അല പുരസ്‌കാരം