അച്യുതന് എം (എം. അച്യുതന്)
പ്രശസ്ത സാഹിത്യകാരനായ എം. അച്യുതന് 1930 ജൂണ്‍ 15ന് തൃശൂര്‍ ജില്ലയിലെ വടമയില്‍ ജനിച്ചു. പിതാവ് ആലക്കാട്ട് നാരായണമേനോന്. മാതാവ് പാറുക്കുട്ടി അമ്മ. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മലയാള ഭാഷയിലും സാഹിത്യത്തിലും എം.എ. ബിരുദം ഒന്നാം ക്ളാസില്‍ ഒന്നാം റാങ്കോടെ നേടി. ഏറെക്കാലം ഗവണ്മെന്റ് കോളജ് അധ്യാപകനായിരുന്നു. വിവിധ കോളേജുകളില്‍ ലക്ചറര്‍, പ്രൊഫസര്‍ എന്നീ നിലകളില്‍ ജോലി ചെയ്തു. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് പ്രൊഫസറായി വിരമിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജാമാതാവായ ഇദ്ദേഹം ഓടക്കുഴല്‍ സമ്മാനം നല്കുന്ന ഗുരുവായൂരപ്പന് ട്രസ്റ്റിന്റെ സെക്രട്ടറിയാണ്. മാതൃഭൂമിയില്‍ പബ്ലിക്കേഷന്‍ മാനേജര്‍ ആയി ജോലി ചെയ്തിട്ടുണ്ട്. 1996 മുതല്‍ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു.
കൃതികള്‍
വിമര്‍ശനം, പഠനം
പാശ്ചാത്യസാഹിത്യദര്‍ശനം
കവിതയും കാലവും
സമന്വയം
വിവേചനം
ചെറുകഥ: ഇന്നലെ ഇന്ന്
നോവല്‍: പ്രശ്നങ്ങളും പഠനങ്ങളും
വിമര്‍ശലോചനം
നിര്‍ദ്ധാരണം
സ്വാതന്ത്ര്യസമരവും മലയാള സാഹിത്യവും
പ്രകരണങ്ങള്‍ പ്രതികരണങ്ങള്‍
വാങ്മുഖം
പുനരാഖ്യാനം
ആയിരത്തൊന്നു രാവുകള്‍ (അറേബ്യന്‍ നൈറ്റ്സ് എന്ന കൃതിയുടെ സ്വതന്ത്ര പുനരാഖ്യാനം)
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്-ചെറുകഥ : ഇന്നലെ ഇന്ന്
സാഹിത്യപ്രവര്‍ത്തക ബെനിഫിറ്റ് ഫണ്ട് അവാര്‍ഡ്-െേചറുകഥ : ഇന്നലെ ഇന്ന്
കേരള സാഹിത്യ അക്കാദമി പുരസ്കാരം('76)-സാഹിത്യവിമര്‍ശനത്തിന്
സാഹിത്യപ്രവര്‍ത്തക ബെനിഫിറ്റ് ഫണ്ട് അവാര്‍ഡ്, പത്മപ്രഭാപുരസ്കാരം ('96)
സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം('02)[3] എന്നിവ ലഭിച്ചു.
Leave a Reply