തിരുവനന്തപുരം ജില്ലയില്‍ വെഞ്ഞാറമൂട് ആലിന്തറയില്‍ ശ്രീ.എസ്.ഗംഗാധരന്‍ പിള്ളയുടെയും ശ്രീമതി.എന്‍.ഭവാനി അമ്മയുടെയും മകളായി 1949 നവംബറില്‍ ജനനം. വിദ്യാഭ്യാസകാലത്ത് കലാമത്സരങ്ങളില്‍ കൂടുതല്‍ മികവുകള്‍ നേടി. സ്‌കൂള്‍ തലത്തില്‍ മൂന്നു തവണ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ലഭിച്ചു. അംഗീകാരത്തില്‍ ശ്രീ.ജി.ശങ്കരക്കുറുപ്പ് ശ്രീശൂരനാട് കുഞ്ഞന്‍പിള്ള തുടങ്ങിയ മഹാവ്യക്തികളില്‍ നിന്ന് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. കര്‍ണ്ണാടക സംഗീത വിദഗ്ദ്ധന്‍ ശ്രീ രവീന്ദ്രന്‍ നായര്‍ ഭാഗവതരുടെ ശിക്ഷണത്തില്‍ കുറച്ചുകാലം സംഗീതം അഭ്യസിച്ചു. വെള്ളയാണി കാര്‍ഷിക കോളേജില്‍നിന്നും അഗ്രികള്‍ച്ചര്‍ ട്രെയിനിംഗ് കഴിഞ്ഞ് കൃഷിവകുപ്പില്‍ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച് 2004–ല്‍ അടുത്തൂണ്‍ പറ്റിയശേഷം പ്രൊ.ഓമനക്കുട്ടി ടീച്ചറുടെ ശിക്ഷണത്തില്‍ കര്‍ണ്ണാടകസംഗീതം അഭ്യസിക്കുന്നു. തിരുവനന്തപുരം റേഡിയോ നിലയത്തില്‍ സ്ത്രീസാഹിതി പരിപാടിയില്‍  ധാരാളം കവിതകള്‍ ആലപിക്കുകയും നാടകരചനയില്‍ അംഗീകാരം തന്ന് പ്രക്ഷേപണം നടത്തുകയും ചെയ്തു. കവിതാസമാഹാരമായി വിളക്കുമരം എന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതാരചനയ്ക്കുള്ള സംസ്ഥാനതല സാഹിത്യഅവാര്‍ഡ് (തിരുവനന്തപുരം ദേശീയമലയാളവേദി) ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ്–വി.കൃഷ്ണന്‍കുട്ടിനായര്‍ (റിട്ട.ഗവ.സര്‍വ്വീസ്), മക്കള്‍– ശ്യാംകൃഷ്ണ കെ.എസ്, ശാന്തികൃഷ്ണ, ശരത്കൃഷ്ണ കെ.എസ്, മരുമകന്‍–എസ്.ബി.പ്രശാന്ത്, ചെറുമകള്‍– സാധിക.പി.എസ്‌