സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്നു ബോധേശ്വരന്‍ (1902-1990). തിരുവനന്തപുരത്തിനടുത്തുള്ള നെയ്യാറ്റിന്‍കരയില്‍, കുഞ്ഞന്‍ പിള്ളയുടെയും ജാനകിപിള്ളയുടെയും മകനായി ജനിച്ച കേശവനാണ് പിന്നീട് ബോധേശ്വരന്‍ എന്ന പേര് സ്വീകരിച്ചത്. ആര്യസമാജത്തിന്റെ തത്ത്വങ്ങളില്‍ ആകൃഷ്ടനായി ചെറുപ്പത്തില്‍ സന്ന്യാസജീവിതം ആരംഭിച്ചു. പില്‍ക്കാലത്ത് ആത്മീയ ജീവിതം ഉപേക്ഷിച്ചു സ്വാതന്ത്ര്യസമരത്തിലും മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളിലും സജീവ പങ്കാളിയായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ക്ഷേത്ര പ്രവേശന സമരം, വൈക്കം സത്യാഗ്രഹം തുടങ്ങിവയില്‍ പങ്കെടുത്തു. ദേശാഭിമാന പ്രചോദിതമായ കവിതകളിലൂടെ ശ്രദ്ധേയനായി.

ജയ ജയ കേരള കോമള ധരണീ
ജയ ജയ മാമക പൂജിത ജനനീ
ജയ ജയ പാവന ഭാരതഹരിണീ
ജയ ജയ ധരമ്മസമന്വയ രമണീ…

എന്ന വരികള്‍ ഏറെ പ്രശസ്തമാണ്. ഈ ഗാനത്തെ കേരളത്തിന്റെ സാംസ്‌കാരികഗാനമായി 2014 ല്‍ പ്രഖ്യാപിച്ചു. കവയിത്രി സുഗതകുമാരി, എഴുത്തുകാരി ഹൃദയകുമാരി എന്നിവര്‍ പുത്രിമാരാണ്.

കൃതികള്‍

    ആദര്‍ശാരാമം (1926)
    മത പ്രബന്ധങ്ങള്‍ (1929)
    ഹൃദയാങ്കുരം (1931)
    സ്വതന്ത്ര കേരളം (1938)