1958 മെയ് 9ന് തിരുവനന്തപുരത്ത് ജനനം. അച്ഛന്‍: പി. കുഞ്ഞുകൃഷ്ണന്‍. അമ്മ: എന്‍ കാഞ്ചിഅമ്മ. ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌ക്കൂള്‍, ഗവ. ആര്‍ട്ട്‌സ് കോളേജ്,  എഞ്ചിനിയറിംഗ് കോളേജ് തുടങ്ങിയ തിരുവനന്തപുരത്തെ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം. 1980 മുതല്‍ 7 വര്‍ഷക്കാലം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി നോക്കി. 1986 മുതല്‍ കേരളാ ഗവണ്‍മെന്റ് സര്‍വ്വീസില്‍ ഇലക്ര്ടിക്കല്‍ എഞ്ചിനീയര്‍. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കഥകളെഴുതുന്നു. പ്രത്യേകം പ്രത്യേകം അറകള്‍, കുട്ടികള്‍ കളിക്കുന്നു. പുഴയുടെ രഹസ്യങ്ങള്‍ ആരറിയുന്നു( കഥകള്‍), മേഘപഥം ( നോവലൈറ്റുകള്‍), ഹിമഗിരിയിലെ ഋതു, ബുധസംക്രമം (നോവല്‍) എന്നിവയാണ് കൃതികള്‍. ഭാര്യ: മായ, മകള്‍, ആഭ, വിലാസം: അമല്‍, കട്ടച്ചല്‍ റോഡ്, തിരുമല, തിരുവനന്തപുരം- 695006. മൊബൈല്‍:  924979899