കുട്ടികൃഷ്ണന് കടവനാട്
1925 ഒക്ടോബര്‍ 10ന് (കൊ.വ. 1100, കര്‍ക്കിടകം, കാര്‍ത്തിക)
പൊന്നാനിത്താലൂക്കില്‍ കടവനാട് അംശത്തില്‍ എറാട്ടറയ്ക്കല് കടവനാടു കുട്ടിക്കൃഷ്ണന് ജനിച്ചു. അച്ഛന് അറുമുഖന്.അമ്മ ദേവകി. കുട്ടിക്കൃഷ്ണന്റെ ആദ്യഗുരു കുട്ടാവു എഴുത്തച്ഛന്. സ്ക്കൂള് വിദ്യാഭ്യാസം ആരംഭിച്ചത് പുതുപൊന്നാനി മാപ്പിള എലിമെന്ററി ഗേള്‍സ് സ്കൂളില്‍. രണ്ടാംക്ളാസു
മുതല്‍ നാലാംക്ളാസുവരെ അവിടെ പഠിച്ചു. അതിനുശേഷം പൊന്നാനി ബി.ഇ.എം. ഹയര്‍
എലിമെന്ററിസ്ക്കൂളിലും, എ.വി. ഹൈസ്ക്കൂളിലും പഠിച്ചു. 1944ല്‍ സ്ക്കൂള് ഫൈനല്‍ പരീക്ഷ
പാസായി. അധികം കഴിയും മുന്‍പ് പൊന്നാനിത്താലൂക്ക് ഗ്രെയിന്‍ പര്ച്ചസിംഗ് ഓഫീസില്‍
ജോലി കിട്ടി. കോഴിക്കോട് പ്രിമിയര്‍ ഹോസിയറി വര്‍ക്സിലും ഉദ്യോഗം നോക്കി. കോഴിക്കോട്ടു
നിന്നു പുറപെ്പട്ടിരുന്ന ഹിന്ദ് പത്രത്തിന്റെ സഹപത്രാധിപര്‍ ആയിരുന്നു. പൗരശക്തി, ജനവാണി
എന്നീ പത്രങ്ങളിലും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് പിയേഴ്സ് ലസ്ലി കമ്പനിയില്‍ ഉദ്യോഗമായി.
എട്ടുവര്‍ഷം മാതൃഭൂമി വാരികയുടെ ബാലപംക്തി കൈകാര്യം ചെയ്തു. 1966ല്‍ മലയാള
മനോരമ കോഴിക്കോട്ട് പ്രസിദ്ധീകരണം ആരംഭിച്ചപേ്പാള്‍ അവിടെ ജോലികിട്ടി. മനോരമയുടെ
കോഴിക്കോട്, എറണാകുളം, കോട്ടയം ഓഫീസുകളില്‍ ജോലി ചെയ്തു. മനോരമയുടെ എറണാ
കുളം ഓഫീസില്‍ ഉദ്യോഗസ്ഥനായിരിക്കെ മനോരമ ബാലജനസഖ്യത്തിന്റെ പ്രവര്‍ത്തനത്തില്‍
സഹായിച്ചിരുന്നു. 1983ല്‍ മനോരമയില്‍ അസിസ്റ്റന്റ് എഡിറ്റര്‍ ആയിട്ടാണ് വിരമി
ച്ചത്. കുറെക്കാലത്തേക്കുകൂടി സേവനം നീട്ടിക്കിട്ടി. അപേ്പാള്‍
ഭാഷാപോഷിണിയുടെ പത്രാധിപസമിതിഅംഗം ആയിരുന്നു. ഭാര്യ
യശോദ. മരണം 19.8.1992
ഇടശേ്ശരി കളരിയില്‍ പെട്ട കവിയായിരുന്നു കടവനാടു കുട്ടിക്കൃഷ്ണന്. ആവിഷ്ക്കരിക്കുന്ന
പ്രമേയത്തിന്റെ ശക്തി ചോര്‍ന്നുപോകാതെ തടയിടാനുള്ള ഉപാധിയാണ് ഇടശേ്ശരി കളരിക്ക് ഭാഷ.
തട്ടുംമുട്ടും ചേര്‍ന്ന് ഉള്‍നാടന്‍ ഗ്രാമീണഭാഷയാണ് അവര്‍ക്ക് പ്രിയംകരം. തീവ്രവികാരങ്ങളെ ധ്വനി
പ്പിക്കുമ്പോഴും, അവയുടെ ചുഴിക്കുത്തില്‍ നിന്നും തെല്ളകന്നുനിന്ന്, ഒരുതരം നിസ്സംഗതയോടെ
സംസാരിക്കുകയാണ് കടവനാടനും. ആക്രോശം, അലമുറ, അമ്പരപ്പ് – ഇതൊന്നുമില്ള. പ്രകൃതിയുടെ മടിത്തട്ടില്‍ അതിന്റെ സ്വാഭാവിക ഗതിവിഗതികളില്‍ പങ്കാളിയായി കഴിയു
ന്ന സാധാരണമനുഷ്യരെപ്പറ്റിയാണ് അദ്ദേഹം അധികവും എഴുതിയത്. യുദ്ധക്കെടുതികള്‍, സ്വാത
ന്ത്ര്യസമരചരിത്രം, സ്വതന്ത്രഭാരതത്തെപ്പറ്റി പ്രതീക്ഷകള്‍, പ്രതീക്ഷകള്ക്കേറ്റമങ്ങല്, ഒരു ദുഃഖ
ശ്രുതിപോലെ ഗ്രാമത്തിന്റെ വേദനകള്‍ – ഇവയെല്ളാം കവി സ്പര്‍ശിക്കുന്നു. എന്നാല്‍ ഒരി
ക്കല്പോലും അദ്ദേഹത്തിന്റെ മനസ്സ് ക്ഷുബ്ധമാവുന്നില്ള. ഒരുപകേ്ഷ ഇടശേ്ശരി സ്ക്കൂളില്‍ നിന്നും
അല്പം ഭിന്നം എന്നു മുദ്രകുത്താവുന്നത് കടവനാടന്‍ കവിതകളില്‍ കാണുന്ന ആസ്തിക്യബോ
ധമാണ്. 'പ്രപഞ്ചാത്ഭുതസ്പന്ദനതരംഗങ്ങള്' അദ്ദേഹത്തെ ആത്മീയാഭിമുഖ്യത്തിലേക്ക് കൂട്ടിക്കൊ
ണ്ടുപോകുന്നു, ഇത് വിരക്തിയാവുന്നില്ള. യാന്ത്രികപരിഷ്കാരത്തിെ
ന്റയും, യന്ത്രത്തിന്റെയും പൊങ്ങച്ചവും, ശബ്ദവും, ആസുരതയും, ധാര്മ്മികാധപ്പതനത്തിന്
വഴിവക്കുന്നത് കാണുമ്പോള്‍ അദ്ദേഹം ദുഃഖിക്കുന്നുണ്ട്. നാരായണഗുരുവിന്റെ ജീവിതദര്‍ശനം
കടവനാടനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് നിരൂപകര്‍ ചൂണ്ടി
ക്കാണിക്കുന്നു. സുപ്രഭാതം, കാഴ്ച, വെട്ടും കിളയും ചെന്നമണ്ണ് എന്നിവയാണ് പ്രധാനഗ്രന്ഥ
ങ്ങള്. കടവനാടിന്റെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരം ആണ് കളിമുറ്റം. സുപ്രഭാതത്തിന്
1978ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
കൃതികള്‍: സുപ്രഭാതം, കാഴ്ച, വെട്ടും കിളയും, ചെന്നമണ്ണ് ,കളിമുറ്റം
Leave a Reply