എം.ആര്.ബി (രാമന് ഭട്ടതിരി മുല്ളമംഗലത്ത്)
മുല്ളമംഗലത്ത് രാമന് ഭട്ടതിരി ആണ് എം.ആര്.ബി. എന്ന ചുരുക്കപേ്പരില് പ്രസിദ്ധനായിത്തീര്‍ന്ന
സാമൂഹിക വിപ്ളവകാരി. കവിയും, കഥാകൃത്തും നാടകകൃത്തും ആയിരുന്ന അദ്ദേഹം 1909 ആഗസ്റ്റ്
8 ന് പൊന്നാനി താലൂക്കില്‍ മുല്ളമംഗലത്തു മനയ്ക്കല്‍ ജനിച്ചു. അച്ഛന് കേരളന്‍ ഭട്ടതിരിപ്പാട്.
അമ്മ ആര്യാദേവി അന്തര്‍ജ്ജനം. യാഥാസ്ഥിതിക കുടുംബത്തില്‍ പിറന്ന അദ്ദേഹത്തിന് പാരമ്പ
ര്യവഴിക്കുള്ള വിദ്യാഭ്യാസം മാത്രമേ ലഭിച്ചുള്ളൂ. പകെ്ഷ പില്ക്കാലത്ത് സ്വപ്രയത്നംകൊണ്ട്
ഇംഗ്ളീഷിലും സംസ്കൃതത്തിലും സാമാന്യപരിജ്ഞാനം നേടി. വി.ടി.ഭട്ടതിരിപ്പാടിന്റെ
അനുയായിയും, ഇ.എം.എസ്സിന്റെ സഹപ്രവര്‍ത്തകനും ആയിത്തീര്‍ന്ന അദ്ദേഹം, യോഗകേ്ഷമസഭ
യുടെ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം മാറി, കേരളത്തിലെ പുരോഗമന ചിന്തയുടെ വക്താവും
പ്രയോക്താവും ആയി മാറി. നാലപ്പാട്ട്, മാരാര്‍, ജി, വൈലോപ്പിള്ളി തുടങ്ങിയവരും
ആയുള്ള സൗഹൃദം അദ്ദേഹത്തെ മികച്ച സാഹിത്യകാരന് ആക്കി. നമ്പൂതിരിയെ
മനുഷ്യനാക്കുന്നതില്‍ എം.ആര്.ബി. വഹിച്ച പങ്ക്, ചരിത്രത്തിന്റെ താളുകളില്‍ സ്വര്ണ്ണലി
പികളില്‍ ആലേഖനം ചെയ്തു. തട്ടുയരം കുറഞ്ഞ നാലുകെട്ടുകളില്‍ തണുത്തുറഞ്ഞുപേ
ാകുന്ന അന്തര്‍ജ്ജനങ്ങള്‍ക്ക് പുതിയ ലോകത്തിന്റെ വെളിച്ചവും ചൂടും എത്തിച്ചുകൊടുക്കു
ന്നതില്‍, അദ്ദേഹം ചെയ്ത സേവനം അത്ഭുതാദരങ്ങളോടെ ആവും
വരും തലമുറകള്‍ കാണുക.
പത്രപ്രവര്‍ത്തനത്തിലൂടെ ആണ് എം.ആര്.ബി.യുടെ പൊതുജീവിതം
വളര്‍ച്ചയുടെ പടവുകള്‍ കയറിയത്. യുവദീപം, ഉണ്ണിനമ്പൂതിരി, സാഹിത്യപരിഷത്ത്, ദേശാ
ഭിമാനി, ഉദ്ബുദ്ധകേരളം, തിലകം, കേളീ എന്നീ ആനുകാലികങ്ങളുമായി അദ്ദേഹം ബന്ധപെ്പട്ടു
പ്രവര്‍ത്തിച്ചു. ജീവല്‍ സാഹിത്യപ്രസ്ഥാനം കേരളത്തില്‍ വേരുറപ്പിച്ച കാലത്ത് അദ്ദേഹം സംഘാ
ടകന്‍ ആയി. ദേശാഭിമാനി തുടങ്ങിയ കാലത്ത് അതിലും, പിന്നീട് നവലോ
കത്തിലും പ്രൂഫ് റീഡറായി. സംഗീത നാടക അക്കാ
ദമിയുടെ ''കേളി'യിലാണ്, പത്രാധിപസമിതി അംഗം എന്ന നിലയില്‍ പതിനേഴുകൊല്ളം അദ്ദേഹം
പ്രവര്‍ത്തിച്ചത്. നമ്പൂതിരി സമുദായത്തിലെ ഒന്നാമത്തെ വിധവാവിവാഹം ആയിരുന്നു
എം.ആര്.ബിയുടേത്. ഒരു നമ്പൂതിരി വിധവയെ, വിവാഹം കഴിക്കാന്‍ ചെറുപ്പക്കാരായ നമ്പൂരിമാരി
ല്‍ ആരെങ്കില് തയ്യാറുണ്ടോ എന്ന് ഒരു പ്രസംഗത്തിനിടയില്‍ പാര്‍വ്വതി നെച്ചേരിമംഗലം
ചോദിച്ചപേ്പാള്‍, താനതിനു തയ്യാറാണ് എന്ന് എം.ആര്.ബി. അറിയിച്ചു. വി.ടി. ഭട്ടതിരിപ്പാടിന്റെ
ഭാര്യാസഹോദരിയും വിധവയും ആയ ഉമാദേവി അന്തര്‍ജ്ജനത്തെ കൊല്ളവര്‍ഷം 1110 ചിങ്ങം 28
ന് വിവാഹം ചെയ്തു. യാഥാസ്ഥിതികത്വത്തോടും സന്ധിയില്ളാത്ത സമരമായിരുന്നു
എം.ആര്.ബിയുടെ ജീവിതം. 2001 ഒകേ്ടാബര്‍ 8ന് അദ്ദേഹം
അന്തരിച്ചു.
പാവങ്ങള്‍ എന്ന ഗ്രന്ഥമാണ് എം.ആര്.ബി.യെ ഏറെ സ്വാധീനിച്ച കൃതി. അതില്‍ ഉടനീളം
പ്രസരിക്കുന്ന മനുഷ്യസ്നേഹവും കാരുണ്യവും എം.ആര്.ബിയേയും സ്വാധീനിച്ചു. എഴുത്തുകാര
ന് എന്ന നിലയില്‍ 1930കളുടെ തുടക്കത്തില്‍ അദ്ദേഹം കുറച്ചു ചെറുകഥകള്‍ എഴുതി. കാവ്യാ
ത്മകമായ ശൈലിയാണ് മുഖമുദ്ര. നമ്പൂതിരി സമുദായപരിഷ്കരണം ലക്ഷ്യവും.
ഉണ്ണിനമ്പൂതിരി മാസികയിലൂടെ വെളിച്ചം കണ്ട ''മറക്കുടയ്ക്കുള്ളിലെ മഹാനരകം' യോഗകേ്ഷമ
സഭയുടെ വാര്‍ഷികത്തില്‍ നാടക രൂപത്തില്‍ അവതരിപ്പിക്കപെ്പട്ടു. കൊച്ചി ലജിസേ്ളറ്റീവ്
കൗണ്‍സില്‍ അംഗങ്ങള്‍ ഈ നാടകം കണ്ടതിന്റെ പിറ്റേന്നാണ്, നമ്പൂതിരി കുടുംബബില് നിയമ
സഭയില്‍ പാസാക്കിയത്. ജി., ഒളപ്പമണ്ണ, വൈലോപ്പിള്ളി തുടങ്ങിയ എഴുത്തുകാരോടൊപ്പം
സാംസ്കാരിക സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിന് കേരളത്തിലെ പല ഗ്രാമങ്ങളിലും എം.ആര്.ബി.
നടത്തിയ ചെറുയാത്രകളുടെ കാവ്യാത്മക വിവരങ്ങളാണ് അദ്ദേഹത്തിന്റെ മികച്ച സംഭാവന.
നര്‍മ്മവും, കുറിക്കുകൊള്ളുന്ന നിരൂപണവും, സ്വ'ാവചിത്രങ്ങളും കവിതയും ചേര്‍ന്ന അവ സഹൃ
ദയത്വത്തിന്റെ ഒരന്തരീക്ഷത്തെ അനായാസം ആനയിക്കുന്നു. മുളപൊട്ടിയ വിത്തുകള്‍, വളപെ്പാ
ട്ടുകള്, താമരയിതളുകള്‍, അല്ളികള്‍ ഇതളുകള്‍, സൂര്യന് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ രച
നകള്‍. വാല്‍ക്കണ്ണാടി കഥാസമാഹാരമാണ്. അദ്ദേഹത്തിന്റെ പ്രധാനപെ്പട്ട രചനകള്‍ സമാഹരി
ച്ച് മാതൃഭൂമി ''എം.ആര്.ബി.യുടെ ഉപന്യാസങ്ങള്‍' പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സംഗീത നാടക
അക്കാദമിയുടെ പുരസ്കാരം അദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്. സാഹിത്യത്തിനു നല്കിയ സമഗ്രസംഭ
വാനയുടെ പേരില്‍ 1992ല്‍ കേരള സാഹിത്യക്കാദമി പുരസ്കാരം അര്‍പ്പിച്ച് അദ്ദേഹത്തെ
ആദരിക്കുകയുണ്ടായി.
കൃതികള്‍: മറക്കുടയ്ക്കുള്ളിലെ മഹാനരകം', മുളപൊട്ടിയ വിത്തുകള്‍, വളപെ്പാ
ട്ടുകള്, താമരയിതളുകള്‍, അല്ളികള്‍ ഇതളുകള്‍, സൂര്യന് , വാല്‍ക്കണ്ണാടി, എം.ആര്.ബി.യുടെ ഉപന്യാസങ്ങള്‍'
Leave a Reply