പാട്യം കെ.പി.ബി.
കെ.പി.ബി. പാട്യം എന്ന പേരില്‍ അറിയപെ്പടുന്ന കവി കെ.പി. ബാലകൃഷ്ണന് ജനിച്ചത്
തലശേ്ശരിക്കടുത്ത് പാട്യം ഗ്രാമത്തില്‍ 1929 ജനുവരി 15നാണ്. അച്ഛന് എ. ചന്തുക്കുട്ടി നമ്പ്യാര്‍.
അമ്മ കെ.പി. മീനാക്ഷിയമ്മ. പാട്യം ഗ്രാമത്തില്‍ തന്നെയായിരുന്നു ശൈശവം. പിന്നീട്
തൊട്ടടുത്തുള്ള ആമ്പിലാട്ടു ഗ്രാമത്തില്‍. പിതൃഗൃഹത്തില്‍ താമസിച്ചായിരുന്നു ആദ്യകാല
വിദ്യാഭ്യാസം. കൂത്തുപറമ്പ് മിഷന് സ്ക്കൂളിലെ വിദ്യാര്‍ത്ഥി ജീവിതകാലത്തിനിടയില്‍ തന്നെ,
പുസ്തകപാരായണത്തില്‍ അദ്ദേഹം അസാധാരണ താല്പര്യം കാണിച്ചിരുന്നു. കതിരൂര്‍
ഹൈസ്ക്കൂളില്‍ പഠനം തുടരേണ്ടിവന്നപേ്പാള് താമസം വീണ്ടും അമ്മവീട്ടിലായി. അക്കാല
ത്ത് അവിടെ സ്ക്കൂളില്‍ അദ്ധ്യാപകനായിരുന്ന കവി വി.വി.കെ, പാട്യത്തിന്റെ സാഹിത്യ
കൗതുകം മനസ്സിലാക്കി വേണ്ട പ്രോത്സാഹനം നല്കി.
ബാലകൃഷ്ണന് കവിതയാണ് തന്റെഅരങ്ങായി തിരഞ്ഞെടുത്തത്. ഹൈസ്ക്കൂള് പഠനശേഷം ഷോര്‍ട്ട് ഹാന്റും ടൈപ്പ് റൈറ്റിംഗും പഠിച്ചു. അക്കാലത്തുതന്നെ സംസ്കൃതം, ഹിന്ദി ഭാഷകളിലും അവഗാഹം നേടി. ഒരു ജോലിതേടി മദിരാശി നഗരത്തില്‍ എത്തിയ ബാലകൃഷ്ണന് ലോകവാണി മാസികയുടെ ഉപപത്രാ
ധിപരായി. അന്ന് അദ്ദേഹത്തിന് ഇരുപതുവയസ്സായിരുന്നു. മദിരാശി മലയാളി സമാജ
പ്രവര്‍ത്തനങ്ങളില്‍ അക്കാലത്ത് സജീവമായി പങ്കുകൊണ്ടു. ലോകവാണിയില് നിന്നും ലഭി
ച്ചിരുന്ന വേതനം തീരെ കുറവായിരുന്നതിനാല്‍ അധികനാള്‍ അവിടെ തുടര്ന്നില്ള. ആ ജോലി
രാജിവച്ച് ജയകേരളത്തിന്റെ സഹപത്രാധിപരായി. പി. ഭാസ്കരന് ആയിരുന്നു പത്രാധിപര്‍.
മുതലാളിത്ത ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായ ഒരു ലേഖനം പ്രസിദ്ധപെ്പടുത്തിയപേ്പാള്‍, ജയകേരളം
മാനേജ്മെന്റ് പാട്യത്തിനോടു വിശദീകരണം ആവശ്യപെ്പട്ടു. അദ്ദേഹം ജോലി രാജിവ
ച്ചു. ആയിടെ മദിരാശിയില്‍ മന്ത്രിയായിരുന്ന കോഴിപ്പുറത്തു മാധവമേനോന് ഒരു സമ്മേ
ളനത്തില്‍ പങ്കെടുക്കുന്നതിന്, വളരെ താമസിച്ച് എത്തിയപേ്പാള്, സ്വാഗത പ്രസംഗകനായ
പാട്യം ആ കാര്യം എടുത്തുപറഞ്ഞു. തുടര്‍ന്ന് മദിരാശിയില്‍ താമസിക്കുക ബുദ്ധിമുട്ടാണ്
എന്നു തോന്നി അദ്ദേഹം നാട്ടിലേക്കു മടങ്ങി. എന്നാല്‍ ഏറെ കഴിയും മുന്‍പ്. ഡോ. കെ.എം.
ജോര്‍ജ്, ലോകവാണി പത്രാധിപത്യം പാട്യത്തിനു നല്കിയപേ്പാള് അദ്ദേഹം വീണ്ടും മദിരാശി
യില്‍ എത്തി. 22-ാം വയസ്സിലാണ് ലോകവാണി പത്രാധിപര്‍ ആയത്. 1953വരെ അവിടെ
തുടര്‍ന്നു. അക്കാലത്ത്, മനോരോഗലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങി. വിദഗ്ദ്ധചികിത്സ കാര്യമായി
ഫലം ഉണ്ടാക്കിയില്ള. അപേ്പാള്‍ നാട്ടിലേക്കു മടങ്ങാന്‍ പാട്യം നിര്‍ബ്ബന്ധിതനായി. നാട്ടില്‍
കേ്ളശകരമായ ആയുര്‍വേദ ചികിത്സയുടെ ഫലമായി രോഗം ഏതാണ്ടു ശമിച്ചു. അക്കാലത്ത്
അകന്ന ചാര്ച്ചയില് പെട്ട ഒരു പെണ്‍കുട്ടിയെ അദ്ദേഹം വിവാഹം ചെയ്തു. പത്മാവതി
എന്നാണ് പേര്. ഏതാനും വര്‍ഷത്തെ സൈ്വരജീവി
തത്തിനുശേഷം വീണ്ടും അദ്ദേഹം രോഗിയായി. മരുന്നിനോ, പ്രാര്‍ത്ഥനയ്ക്കോ പാട്യത്തെ
രക്ഷിക്കാനായില്ള. 1969 നവംബര്‍ 21-ാം തീയതി അദ്ദേഹം മരിച്ചു.
ഹൈസ്ക്കൂള് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍തന്നെ പാട്യം ചക്രവാളം, ജനശക്തി, ജയകേ
രളം തുടങ്ങിയ ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധപെ്പടുത്തി വന്നു. കോട്ടയം
താലൂക്ക് കേന്ദ്രീകരിച്ച് 'ബാലസാഹിത്യസമിതി' രൂപീകരിച്ചതിലും പാട്യത്തിന് പ്രധാന പങ്കു
ണ്ടായിരുന്നു. അക്കാലത്തുതന്നെ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ അദ്ദേഹത്തെ ആഴത്തില്‍ സ്വാധീ
നിച്ചു. ക്രമേണ കമ്മ്യൂണിസ്റ്റ് ആശയങ്ങളും പാട്യത്തില്‍ സ്വാധീനത ചെലുത്തി. മദിരാശിവി
ട്ട് നാട്ടിലെത്തി രോഗമുക്തി നേടിയ കാലത്ത് അദ്ദേഹം ഗീതാഞ്ജലി പരിഭാഷപെ്പടുത്തി.
എന്നാല്‍ അത് പ്രസിദ്ധപെ്പടുത്തിയില്ള – ഏതോ പ്രസാധകന് വാങ്ങിയ ആ കൈയെഴുത്തു
പ്രതി നഷ്ടപെ്പട്ടു. ദാര്ശനികവിഷാദം, ധര്‍മ്മരോഷം എന്നിവ പാട്യം കവിതകളുടെ ഉള്‍ക്കരു
ത്താണ്. അചുംബിതഭാവന, സംഗീതമാധുരി എന്നിവ അദ്ദേഹത്തിന്റെ കവിതകളുടെ മുഖമു
ദ്രയാണ്. രാഷ്ര്ടീയ കവിതകളില്‍പോലും, രാഷ്ര്ടീയത്തെക്കാള്, കവിതവേണം എന്ന പക്ഷ
ക്കാരനായിരുന്നു അദ്ദേഹം. യാത്രാമൊഴിയില്‍ ജനദുഃഖത്തില് പങ്കാളിയാവണം കവി എന്ന
ദ്ദേഹം പറയുന്നു. കണ്ണീരിന്റെ കഥ എന്ന കവിത, സ്വന്തം വിഷാദത്തിന് സാധൂകരണം കാണാ
നുള്ള ശ്രമമാണ്. നവലോകം, വിപ്ളവത്തെക്കുറിച്ചുള്ള ശുഭചിന്തകള്‍ ആനയിക്കുന്നു. ഇരു
ണ്ട ലോകം എന്ന ദീര്‍ഘകവിതയുടെ പ്രമേയം, മുതലാളി, തൊഴിലാളി, ജന്മി, കര്ഷകന്,
നേതാവ്, ശാസ്ത്രജ്ഞന്, പുരോഹിതന്, കലാകാരന് എന്നിവരാണ്. കര്ഷകനില് കേരളീയ്ര
ഗാമത്തിന്റെ ഹൃദ്യചിത്രം അദ്ദേഹം വരയ്ക്കുന്നു. ചരിത്രം ആവര്‍ത്തിയ്ക്കുന്നു എന്ന കവി
തയുടെ പ്രമേയം കൊറിയന്‍ യുദ്ധമാണ്. കാല്പനികനായിരുന്ന കവി, അകത്തേക്കു നോക്കി
മാത്രമല്ള, പുറത്തേക്കു നോക്കിയും എഴുതിയിരുന്നു. അദ്ദേഹത്തിന്റെ മികച്ച രച
നകള്‍ എല്ളാം ചേര്‍ത്ത് പ്രസിദ്ധപെ്പടുത്തിയിട്ടുണ്ട് – പാട്യം കവിതകള്‍.
കൃതികള്‍: പാട്യം കവിതകള്‍.യാത്രാമൊഴി, കണ്ണീരിന്റെ കഥ, നവലോകം, ഇരു
ണ്ട ലോകം
Leave a Reply