പാലക്കാട്ടു ജില്‌ളയില്‍ ചളവറ പഞ്ചായത്ത് മുണ്ടക്കോടുകുറിശ്ശി ദേശത്ത് പിള്ളത്തുവീട്ടില്‍
ആണ് 1900 ഏപ്രില്‍ 26-ാ0 (കൊ.വ. 1075 മേടം 14 പൂയം) തീയതി രാമുണ്ണിമേനോന്‍ ജനിച്ചത്.
അച്ഛന്‍ പിള്ളത്ത് അച്യുതമേനോന്‍. അമ്മ കല്‌ളന്മാര്‍തൊടി കുഞ്ഞുകുട്ടിയമ്മ. പ്രാഥമികവിദ്യാഭ്യാസംനാട്ടെഴുത്തച്ഛന്മാരുടെ കീഴില്‍. പിന്നീട് പട്ടാമ്പിയില്‍ സര്‍ക്കാര്‍ സ്‌ക്കൂളില്‍ ചേര്‍ന്നു. 14-ാ0 വയസ്‌സില്‍പുന്നശേ്ശരി നമ്പിയുടെ സാരസ്വതോദ്യോതിനി സംസ്‌കൃത പാഠശാലയില്‍ ചേര്‍ന്നു. അവിടെവിദ്വാന്‍ പരീക്ഷയ്ക്കു പഠിച്ചു എങ്കിലും പഠനം പൂര്‍ത്തിയാക്കിയില്‌ള. സാമൂതിരികോളേജിലും, കൊടുവായൂര്‍, നന്മണ്ട, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ ഹൈസ്‌ക്കൂളുകളിലുംഭാഷാധ്യാപകനായിരുന്നു മേനോന്‍. ഗാന്ധിഭക്തനായിരുന്ന ഈ ഭാഷാധ്യാപകന്‍, ഖദര്‍ധരിക്കുന്നത് സ്‌ക്കൂള്‍ അധികാരികള്‍ക്ക് രസിച്ചില്‌ള. കൊടുവായൂര്‍ സ്‌ക്കൂള്‍ അധികൃതരുടെ ഈശാഠ്യത്തിന് വഴങ്ങാതെ മേനോന്‍ ജോലി രാജിവച്ചു. മണ്ണാര്‍ക്കാട്ട് സ്‌ക്കൂളില്‍ അധ്യാപകന്‍ആയിരിക്കവെ 1926ല്‍ മലങ്കാട്ടില്‍ പാറുക്കുട്ടി അമ്മയെ വിവാഹം ചെയ്തു.
    ജോലി രാജിവച്ച മേനോന്‍ കോണ്‍ഗ്രസ്‌സില്‍ ചേര്‍ന്ന് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. ഗുരുവായൂര്‍, വയ്ക്കംസത്യഗ്രഹങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. വള്ളുവനാട് താലൂക്ക് ബോര്‍ഡിലും, മലബാര്‍ ഡിസ്ട്രിക്ട്‌ബോര്‍ഡിലും അംഗമായിരുന്നു. വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെ കവിതകള്‍ എഴുതിയിരുന്നു.
   കുറുവാന്‍തൊടി ശങ്കരനെഴുത്തച്ഛന്റെ പൈങ്കിളി മാസികയിലാണ് മേനോന്‍ ആദ്യം കവിതകള്‍ എഴുതിയത്. കവനകൗമുദി, സമഭാവിനി, മാതൃഭൂമി, അരുണോദയം തുടങ്ങിയ ആനുകാലികങ്ങളിലും കുറച്ചു കവിതകള്‍ വന്നു. മാന്നനൂരില്‍ ഉള്ള സഹോദരീഗൃഹത്തില്‍ വച്ച് 1947 സെപ്തംബര്‍ 6 ന് (1123 ചിങ്ങം ചൊവ്വ, ഭരണി) അന്തരിച്ചു.
    വളരെ കുറച്ചു കവിതകളേ രാമുണ്ണിമേനോന്‍ എഴുതിയിട്ടുള്ളു. ആ കവനശൈലിക്ക്
വള്ളത്തോള്‍ കളരിയും ആയുള്ള ബന്ധം സ്പഷ്ടമാണുതാനും. ചുറ്റും കാണുന്ന
സാധാരണദൃശ്യങ്ങളെ ആവിഷ്‌കരിക്കുന്നതില്‍ അദ്ദേഹം കൃതകൃത്യത പൂണ്ടു. അവ്യക്തമായ
ദുഃഖസ്പര്‍ശം പലപേ്പാഴും ആ രചനകളുടെ ആത്മവിശുദ്ധിക്ക് പരിവേഷം നല്കുന്നു.
കാല്പനികതയുടെ ആരാമത്തില്‍ ആദ്യം വിരിഞ്ഞ വിനീതപുഷ്പങ്ങളില്‍ ഒന്നാണ് കല്‌ളന്മാര്‍
തൊടിയുടെ കവിത. സംസ്‌കൃതവൃത്തത്തില്‍ കവിത എഴുതിത്തുടങ്ങിയ അദ്ദേഹം, ക്രമേണ
ദ്രാവിഡവൃത്തങ്ങളിലേയ്ക്കു മാറിയത് ഈ ഗ്രാമനൈര്‍മ്മല്യത്തോടുള്ള പ്രതിപത്തികൊണ്ടാണ്. ഗാന്ധിദര്‍ശനത്തിന്റെ വിശുദ്ധിയും, തീര്‍ത്ഥത്തിന്റെ കുളിര്‍മ്മപോലെ
മേനോന്റെ കവിതകളില്‍ അനുഭവപെ്പടുന്നു. മുക്കുറ്റിപ്പൂവ്, പാറിപേ്പായ പൈങ്കിളി, സങ്കേതത്തിലെരാധ, ഞാന്‍ കണ്ട വൈകുണ്ഠം തുടങ്ങിയ ചില കവിതകള്‍, സഹൃദയലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയവയാണ്. അദ്ദേഹത്തിന്റെ മുപ്പത്തിഒന്നു ലഘുകവിതകളുടെ ഒരു സമാഹാരംപ്രസിദ്ധീകൃതം ആയിട്ടുണ്ട് – പി.ജി. പട്ടാമ്പി പ്രസാധനം ചെയ്ത, കല്‌ളന്മാര്‍ തൊടിയുടെ കവിതകള്‍.

കൃതികള്‍: കല്‌ളന്മാര്‍ തൊടിയുടെ കവിതകള്‍.