അഭയദേവ്
ചലച്ചിത്ര ഗാന രചയിതാവ്, ഹിന്ദിപണ്ഡിതന്‍, നിഘണ്ടുകാരന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കെ.കെ അയ്യപ്പന് പിള്ള ഇരുപത്തി അഞ്ചാമത്തെ വയസ്സില്‍ ആര്യസമാജത്തില്‍ ചേര്‍ന്നപ്പോള്‍ സ്വീകരിച്ച പേരാണ് അഭയദേവ്. കവിയും നാടകകൃത്തുമായ പള്ളത്ത് കരിമാലില്‍ കേശവപിള്ളയുടെ മകനായി 1913 ജൂണ്‍ 25ന് ജനിച്ചു. കല്യാണിയമ്മയായിരുന്നു മാതാവ്. ഹിന്ദിയില്‍ വിദ്വാന്‍ബിരുദം നേടിയ അഭയദേവ് വളരെനാള്‍ ഹിന്ദിപ്രചാരകന്‍ ആയിരുന്നു. 1940ല്‍ വിശ്വഭാരതി എന്നൊരു ഹിന്ദിമാസിക ആരംഭിച്ചു. ഏക്താരാ, ഭുമികന്യാസീത, ഗുരുപൂജ തുടങ്ങിയ കൃതികള്‍ ഹിന്ദിയില്‍നിന്നും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ജീവിക്കാന്‍ മറന്നുപോയ സ്ത്രീ, അവന് വീണ്ടും വരുന്നു എന്നീ മലയാളകൃതികളുടെ ഹിന്ദിവിവര്‍ത്തനവും നിര്‍വഹിച്ചു. 50 ല്‍ അധികം ചലചിത്രങ്ങള്‍ക്കും നിരവധി നാടകങ്ങള്‍ക്കും ഗാനങ്ങള്‍ രചിച്ചു. മുഖ്യ കൃതി ഹിന്ദിമലയാളം ബൃഹത് നിഘണ്ടു.
മലയാളത്തിലെ അഞ്ചാമത്തെ ചിത്രമായ വെള്ളിനക്ഷത്രത്തിന് ഗാനരചന നിര്‍വ്വഹിച്ചുകൊണ്ടാണ് അഭയദേവ് മലയാള ചലച്ചിത്രഗാനരചനാരംഗത്തെത്തുന്നത്. കടമറ്റത്തു കത്തനാര് എന്ന ചിത്രത്തിനു വേണ്ടി അവസാനത്തെ പാട്ടെഴുതി. ശങ്കരാഭരണം, അഷ്ടപദി എന്നിവ അടക്കം 90 സിനിമകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. യാചകന് എന്ന ചിത്രത്തില്‍ അഭിനയിച്ചു. 1995ല്‍ മലയാള സിനിമക്കുള്ള സമഗ്രസംഭാവനകള്‍ക്ക് ജെ.സി. ഡാനിയാല്‍ പുരസ്കാരം ലഭിച്ചു. 2000ല്‍ അഭയദേവ് ഈ ലോകത്തോട് വിട പറഞ്ഞു.
കൃതികള്‍
ഹിന്ദിമലയാളം നിഘണ്ടു
ഭൂമി കന്യാ സീത
എക് താര
അപൂര്‍വ്വ ബംഗാള്‍,ഭജന മാലിക
ദേശഭക്തി ഗാനങ്ങള്‍
Leave a Reply